ബാഴ്സലോണ: ഈ വര്‍ഷത്തെ ഏറ്റവും സമ്ബന്നരായ ഫുട്ബോള്‍ താരങ്ങളില്‍ ഈ ബാഴ്സലോണ താരം ഒന്നാമതെത്തി. ഏകദേശം 927 കോടി രൂപയാണ് മെസിയുടെ വരുമാനം. യുവന്റസിന്റെ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയാണ് രണ്ടാമത് –-861 കോടി രൂപ. പിഎസ്ജിയുടെ നെയ്മര്‍ മൂന്നാമതുണ്ട് –-706 കോടി രൂപ.
677 കോടി രൂപയാണ് ബാഴ്സയില്‍ മെസിയുടെ ശമ്പളം. ഏകദേശം 250 കോടി രൂപ പരസ്യത്തിലൂടെയുള്ള വരുമാനം. ഈ സീസണില്‍ ബാഴ്സ വിടാനുള്ള ഒരുക്കത്തിലായിരുന്നു മെസി. എന്നാല്‍, ഭീമമായ വിടുതല്‍ തുക തടസ്സമായി. ഒടുവില്‍ ഈ സീസണ്‍കൂടി തുടരാന്‍ ഈ അര്‍ജന്റീനക്കാരന്‍ തീരുമാനിക്കുകയായിരുന്നു.യുവന്റസില്‍ റൊണാള്‍ഡോയുടെ ശമ്പളം 665 കോടി രൂപയാണ്. ബാക്കി പരസ്യം. പിഎസ്ജിയില്‍ നെയ്മര്‍ക്ക് 545 കോടി രൂപയും. പിഎസ്ജിയുടെ ഇരുപത്തൊന്നുകാരന്‍ കിലിയന്‍ എംബാപ്പെയാണ് സമ്ബന്നരുടെ പട്ടികയില്‍ നാലാമത്–-309 കോടി രൂപ. മുഹമ്മദ് സലാ (ലിവര്‍പൂള്‍–-272 കോടി), പോള്‍ പോഗ്ബ (മാഞ്ചസ്റ്റര്‍ യുണൈറ്റഡ്–-250 കോടി), ഒണ്‍ടോയ്ന്‍ ഗ്രീസ്മാന്‍ (ബാഴ്സലോണ–-242 കോടി), ഗാരെത് ബെയ്ല്‍ (റയല്‍ മാഡ്രിഡ്–-213 കോടി), റോബര്‍ട്ട് ലെവന്‍ഡോവ്സ്കി (ബയേണ്‍ മ്യൂണിക് –-206 കോടി), ഡേവിഡ് ഡെഗെയ (198 കോടി).

