അമേരിക്കയിൽ മൂന്ന് സംസ്ഥാനങ്ങളിലെ കാട്ടുതീ മരണം 33 , ഫോറസ്റ്റ് മാനേജ്മെൻ്റിൻ്റെ പരാജയമെന്ന് ട്രംപ്

വാഷിംഗ്ടൺ: തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ അമേരിക്കയിൽ കാട്ടുതീയും രാഷ്ട്രീയ ആയുധമാകുന്നു. ആഴ്ചകളായി അണയാതെ കത്തുന്ന കാട്ടുതീയിൽ കാലിഫോർണിയ ,ഒറിഗോൺ, വാഷിംഗ്ടൺ സംസ്ഥാനങ്ങളിൽ മരിച്ചവരുടെ എണ്ണം 33 ആയി. ഈ സംസ്ഥാനങ്ങളിലെ മോശമായ ഫോറസ്റ്റ് മാനേജ്മെൻ്റാണ് സ്ഥിതി വഷളാക്കിയത് എന്ന പരാമർശവുമായി പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് രംഗത്തുവന്നു കഴിഞ്ഞു. കാട്ടുതീ ബാധിച്ച സംസ്ഥാനങ്ങളിൽ സന്ദർശനം നടത്താനും ട്രംപ് തയ്യാറായി.

കാട്ടുതീ രൂക്ഷമായ മൂന്ന് സംസ്ഥാനങ്ങളും ഭരിക്കുന്നത് ഡെമോക്രാറ്റിക് പാർട്ടിയാണ്. തെരഞ്ഞെടുപ്പ് അടുത്തു വരുന്ന സാഹചര്യത്തിൽ കാട്ടുതീയോടൊപ്പം രാഷ്ട്രീയം കൂടിയാണ് അമേരിക്കയിൽ പുകയുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →