എബ്രഹാം ലിങ്കന്റെ തലമുടി കൊണ്ട് നിര്‍മ്മിച്ച താക്കോലും രക്തക്കറയുള്ള കത്തും ലേലം ചെയ്തത് 59.51 ലക്ഷം രൂപയ്ക്ക്

ന്യൂയോര്‍ക്ക്: എബ്രഹാം ലിങ്കന്റെ തലമുടി കൊണ്ട് നിര്‍മ്മിച്ച താക്കോലും അദ്ദേഹത്തിന്റെ രക്തക്കറയുള്ള കത്തും ലേലത്തില്‍ പോയത് 81,000 യുഎസ് ഡോളറിന്. ഏകദേശം 59.51 ലക്ഷം രൂപ.1865ല്‍ വാഷിംഗ്ടണ്‍ ഡി.സിയിലെ ഫോര്‍ഡ് തിയേറ്ററില്‍ ജോണ്‍ വില്‍കേസ് ബൂത്തില്‍ നിന്ന് വെടിയേറ്റ് വീണ അദ്ദേഹത്തിന്റെ മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിന് എത്തിച്ചപ്പോള്‍ നീക്കം ചെയ്ത മുടി കൊണ്ട് നിര്‍മ്മിച്ച കീയാണത്.ഏകദേശം 2 ഇഞ്ച് (5 സെന്റീമീറ്റര്‍) നീളമുള്ള മുടിയാണ് ലോക്കിന്റെ ഭാഗമായുള്ളത്.

ലിങ്കന്റെ ഇന്‍ക്വസ്റ്റ് വേളയില്‍ ഹാജരായിരുന്നു ലിങ്കന്റെ ഭാര്യ മേരി ടോഡ് ലിങ്കന്റെ ബന്ധുവും കെന്റക്കിയിലെ പോസ്റ്റ് മാസ്റ്ററുമായിരുന്ന ഡോ ലിമന്‍ ബീച്ചര്‍ ടോഡിനു ലഭിച്ചതായിരുന്നു ഈ മുടിച്ചുരുള്‍. അതേസമയം, ഇവ വാങ്ങിയ ആളെക്കുറിച്ചുള്ള വിവരങ്ങളൊന്നും വ്യക്തമായിട്ടില്ല.ലിങ്കന്റെ മുടിച്ചുരുളിന്റെയും ടെലിഗ്രാമിന്റെയും ആധികാരികത ആര്‍ ആര്‍ ഓക്ഷന്‍ സ്ഥിരീകരിച്ചിട്ടുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →