ന്യൂഡല്‍ഹി: ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും രാഷ്ട്രപതി രാം നാഥ് കോവിന്ദും പ്രതിപക്ഷ നേതാക്കളും മുഖ്യമന്ത്രിമാരുമടക്കമുള്ളവര് ചൈനയുടെ നിരീക്ഷണത്തിലെന്ന് റിപ്പോര്‍ട്ട്.
കോണ്‍ഗ്രസ് ഇടക്കാല പ്രസിഡന്റ് സോണിയ ഗാന്ധിയും കുടുംബവും, കേന്ദ്രമന്ത്രിമാരായ നിര്‍മ്മല സീതാരാമന്, സ്മൃതി ഇറാനി, പീയൂഷ് ഗോയല്‍, മുഖ്യമന്ത്രിമാരായ മമത ബാനര്‍ജി, അശോക് ഗെലോട്ട്, അമരീന്ദര്‍ സിംഗ്,ഉദവ് താക്കറെ, നവീന്‍ പട്നായിക്, ശിവരാജ് സിംഗ് ചൗഹാന് എന്നിവരും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ബിഗ്ഡാറ്റ ടൂളുകള്‍ ഉപയോഗിച്ചുള്ള നിരീക്ഷണത്തിലാണെന്നാണ് റിപ്പോര്‍ട്ട്.
പ്രതിരോധ സേനാ മേധാവി ബിപിന്‍ സിംഗ് റാവത്ത് കുറഞ്ഞത് 15 മുന്‍ കരസേന, നാവികസേന, വ്യോമസേനാ മേധാവികള്‍, ചീഫ് ജസ്റ്റിസ് ശരദ് ബോബ്ഡെ, സഹോദരന് ജഡ്ജി എ എം ഖാന്‍വില്‍ക്കര്‍, ലോക്പാല്‍ ജസ്റ്റിസ് പി സി ഖോസ്, കംട്രോളര്‍, ഓഡിറ്റര്‍ ജനറല്‍ ജി സി മുര്‍മു; രത്തന്‍ ടാറ്റ, ഗൗതം അദാനി,സ്റ്റാര്‍ട്ട്-അപ്പ് ടെക് സംരംഭകരായ ഭാരത് പെ (ഇന്ത്യന്‍ പേയ്മെന്റ് ആപ്പ്) സ്ഥാപകന്‍ നിപുന്‍ മെഹ്റ, ഓത്ത്ബ്രിഡ്ജിലെ അജയ് ട്രെഹാന്‍ എന്നിവരടക്കം പതിനായിരത്തോളം പേരാണ് പട്ടികയിലുള്ളത്.
ദേശീയ മാധ്യമത്തിന്റെ റിപ്പോര്‍ട്ട് പ്രകാരം ഷാങ്ഹായ് ഡാറ്റ ഇന്‍ഫോര്‍മേഷന്‍ ടെക്നോളജി ലിമിറ്റഡ് എന്ന സ്ഥാപനമാണ് ഇന്ത്യയിലെ പ്രമുഖരെ നിരീക്ഷിക്കുന്നത്. ചൈനീസ് സേനയുമായും സുരക്ഷാ ഏജന്‍സികള്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ എന്നിവയുമായും അടുത്ത് സഹകരിച്ചു പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ്.

