മന്ത്രി ഇ.പി. ജയരാജന്റെ മകനെതിരെ ആരോപണവുമായി പ്രതിപക്ഷം

തിരുവനന്തപുരം: സ്വർണക്കള്ളക്കടത്തിലും ലൈഫ് മിഷൻ ഇടപാടിലും മന്ത്രി ഇ പി. ജയരാജൻ്റെ മകന് പങ്കുണ്ടെന്നുള്ള ആരോപണവുമായി ബി.ജെ.പി യും കോൺഗ്രസ്സും രംഗത്ത്.

ലൈഫ് മിഷൻ ഇടപാടിൽ മന്ത്രിയുടെ മകൻ ഒരു കോടി രൂപ കമ്മീഷൻ കൈപറ്റിയെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ ആരോപിച്ചു. മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു സുരേന്ദ്രൻ.

സ്വർണ കള്ളക്കടത്ത് പ്രതി സ്വപ്ന സുരേഷുമായി മന്ത്രിമാർക്കും മന്ത്രി പുത്രൻമാർക്കുമാണ് ബന്ധമുള്ളതെന്ന് കോൺഗ്രസ് നേതാവ് കെ.മുരളീധരനും ആരോപിച്ചു. ഇ.പി. ജയരാജൻ്റെ മകനും സ്വപ്നയുമായുള്ള ബന്ധത്തെ പറ്റിയും അന്വേഷിക്കേണ്ടതാണെന്ന് മുരളീധരൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

സ്വർണക്കള്ളക്കടത്തുമായി ബന്ധപ്പെട്ട് സി.പി.എമ്മിനെ കൂടുതൽ പ്രതിരോധത്തിലാക്കാനാണ് പ്രതിപക്ഷത്തിൻ്റെ നീക്കം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →