ഭക്ഷണവും ലൈംഗിക ബന്ധവും ദൈവീകമെന്ന് മാര്‍പാപ്പ

വത്തിക്കാന്‍ സിറ്റി: മനുഷ്യത്വപരവും ധാര്‍മികവുമായ ആനന്ദത്തെ ഉള്‍ക്കൊള്ളണമെന്നും രുചികരമായ ഭക്ഷണവും ലൈംഗിക ബന്ധവും ആസ്വദിക്കുന്നത് പാപമല്ലെന്നും ഫ്രാന്‍സിസ് മാര്‍പാപ്പ. ഇത്തരത്തില്‍ ആനന്ദം ഉള്‍കൊള്ളുന്നത് ദൈവീകമാണ്.ഭക്ഷണം കഴിക്കുമ്പോള്‍ ആരോഗ്യം ഉണ്ടാവും. ലൈംഗികത പ്രണയം മനോഹരമാക്കുന്നു. ഇവ രണ്ടും പ്രപഞ്ചത്തിലെ ജീവികളുടെ നിലനില്‍പ്പിന് ആവശ്യമാണെന്നും അദ്ദേഹം വ്യക്തമാക്കി. കാര്‍ലോ പെട്രിനിയുടെ ടെറ ഫ്യൂച്യുറ (മാര്‍പാപ്പയുമായുള്ള സംഭാഷണങ്ങള്‍) എന്ന പുസ്തകത്തിലാണ് ഇക്കാര്യങ്ങള്‍ പറയുന്നത്.

സന്തോഷം ദൈവത്തില്‍ നിന്ന് നേരിട്ട് വരുന്നതാണെന്നും അതിന് കത്തോലിക്കരോ, ക്രിസ്ത്യാനിയെന്നോ മറ്റാരെങ്കിലുമെന്നോ വേര്‍തിരിവില്ലെന്നും മാര്‍പാപ്പ പറയുന്നുണ്ട്. അതേസമയം, കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്ന് 6 മാസമായി മുടങ്ങിയ പ്രതിവാര പൊതുദര്‍ശന ചടങ്ങ് ഫ്രാന്‍സിസ് മാര്‍പാപ്പ പുനരാരംഭിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →