കൊച്ചി:ഇന്ത്യയടക്കുളള രാജ്യങ്ങള്‍ നേരിടുന്ന വെല്ലുവിളിയാണ് തീവ്രവാദമെന്നും,ഇതിനെ നേരിടാന്‍ പുതിയ തന്ത്രങ്ങളും ആയുധങ്ങളും നിയമങ്ങളും അനിവാര്യമാണെന്ന് എന്‍ഐഎ കോടതി. യുപിഎ കേസിലെ പ്രതികളായ അലനും താഹക്കും ജാമ്യം അനുവദിച്ചുകൊണ്ടുളള വിധിയിലാണ് കോടതി ഇക്കാര്യം ചൂണ്ടിക്കാണിച്ചത്.
തീവ്രവാദമെന്നത് ക്രിമിനല്‍ കുറ്റത്തിനപ്പുറത്തേക്ക് വളരുന്ന സാഹചര്യത്തില്‍ നിയമം നടപ്പാക്കുന്നവര്‍ വലിയ വെല്ലുവിളി യാണ് നേരിടുന്നതെന്നും അതിനാലാണ് യുപിഎ ഉള്‍പ്പടെയുളള നിയമങ്ങള്‍ നടപ്പാക്കുന്നതെന്നും കോടതി പറഞ്ഞു. എന്നാല്‍ ഇതിന്‍റെ പേരില്‍ മനുഷ്യവകാശങ്ങള്‍ ലംഘിക്കുന്നില്ലെന്ന് ഉറപ്പാക്കുന്നുണ്ടെന്നും എന്‍ഐഎ കോടതി ജഡ്‌ജി അനില്‍ കെ ഭാസ്‌ക്കറിന്‍റെ വിധിന്യായത്തില്‍ പറയുന്നു.
പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചാല്‍ അവര്‍ നിരോധിത സംഘടനയില്‍ ചേര്‍ന്ന് രാജ്യത്തിനെതിരെ യുദ്ധം നയിക്കുമെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു. എന്നാല്‍ തീവ്രവാദ സംഘടനയില്‍ അംഗമാണെന്നതുകൊണ്ട് മാത്രം വ്യക്തികള്‍ക്ക് യുപിഎ പ്രകാരമുളള കുറ്റം ചുമത്താനാവില്ലെന്ന് പ്രതികളുടെ അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി. ഇത്തരമൊരു വാദം പൂര്‍ണ്മമായി തളളിക്കളയാനാവില്ലെന്ന് കോടതിയും അഭിപ്രായപ്പെട്ടു.