കോട്ടയം: ഇലക്ട്രോണിക്ക് ഉപകരണങ്ങള്‍ പുറപ്പെടുവിക്കുന്ന വൈദ്യുത കാന്തിക തരംഗങ്ങളെ തടയാന്‍ ശേഷിയുളള പദാര്‍ത്ഥം എംജി സര്‍വ്വകലാശാല വികസിപ്പിച്ചു, പദാര്‍ത്ഥത്തിന് കേന്ദ്രസര്‍ക്കാരിന്‍റെ പേറ്റന്‍റ് ലഭിച്ചു. സര്‍വ്വകലാശാലയിലെ നാനോ ടെക്‌നോളജി സെന്‍ററാണ് പോളിമര്‍ സംയുക്തങ്ങളെ അടിസ്ഥാനമാക്കിയുളള പാദാര്‍ത്ഥം വികസിപ്പിച്ചത്.
വൈസ് ചാന്‍സലര്‍ പ്രൊഫ. സാബുതോമസ്, ഡയറക്ടര്‍ പ്രൊഫെസൊര്‍ നന്ദകുമാര്‍, ,ഡോക്ടര്‍ മുഹമ്മദ് ആരിഫ് എന്നിവരുടെ സംയുക്ത ഗവേഷണത്തിന്‍റെ ഫലമാണിത്. മൊബൈല്‍ ഫോണ്‍ ഉള്‍പ്പടെയുളള ഇലേെക്ട്രാണിക്ക് വ്യവസായത്തില്‍ വലിയ മാറ്റങ്ങല്‍ള്‍ക്ക് ഈ കണ്ടുപിടിത്തം വഴിതെളിക്കും
വൈദ്യുത കാന്തിക തരംഗങ്ങള്‍ തടയാന്‍ ലോഹപദാര്‍ത്ഥ ങ്ങളാണ് ഇപ്പോള്‍ ഉപയോഗിക്കുന്നത്. ഇതിനേക്കാള്‍ ഭാരവും കട്ടിയും കുറഞ്ഞ നോവല്‍ കാര്‍ബണ്‍ നാനോട്യൂബ് അധിഷ്ടിത പോളിമര്‍ മിശ്രിതമാണ് പുതുതായി വികസിപ്പിച്ചത്.
കേന്ദ്ര ഇലക്ട്രോണിക്ക് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രാലയമാണ് ഗവേഷണത്തിന് ധനസഹായം നല്‍കിയത്. പ്രകൃതി ദത്തമായ വസ്‌തുക്കള്‍ ഉപയോഗിച്ച ഉപയോഗ പ്രദമായ പദാര്‍ത്ഥങ്ങള്‍ നിര്‍മ്മിക്കുന്ന നിരവധി ഗവേഷണങ്ങള്‍ നാനോെക്‌നോളജി സെന്‍ററില്‍ നടന്നുവരിക ന്നുവരികയാണ്. 2015 മാര്‍ച്ചിലാണ് പേറ്റന്‍റിന് അപേക്ഷിച്ചിരുന്നത്.