പോപ്പുലര്‍ ഫിനാന്‍സ്‌ തട്ടിപ്പില്‍ തന്‍റെ മണ്ഡലത്തില്‍ മാത്രം 100 ലധികം പേര്‍ക്ക്‌ പണം നഷ്ടപ്പെട്ടതായി രമേശ്‌ ചെന്നിത്തല

തിരുവനന്തപുരം: പോപ്പുലര്‍ ഫിനാന്‍സ്‌ തട്ടിപ്പ്‌ കേസ്‌ സിബിഐക്ക്‌ വിടണമെന്നാവശ്യപ്പെട്ട്‌ രമേശ്‌ ചെന്നിത്തല മുഖ്യമന്ത്രിക്ക്‌ കത്തുനല്‍കി. നങ്ങ്യാര്‍കുളങ്ങര ബ്രാഞ്ചിലെ നിക്ഷേപകര്‍ നല്‌കിയ നിവേദനത്തിലാണ്‌‌ ചെന്നിത്തലയുടെ കത്ത്‌.

തന്‍റെ നിയോജക മണ്ഡലത്തില്‍ മാത്രം നൂറിലധികം പേര്‍ക്ക് നിക്ഷേപ തുക നഷ്ടപ്പെട്ടിട്ടുണ്ടെന്നും തുക തിരിച്ചുകിട്ടുന്ന കാര്യത്തില്‍ അനിശ്ചിതത്വം നേരിടുന്നുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. പോലീസ്‌ അന്വേഷണത്തെക്കുറിച്ചും ആശങ്കയുണ്ടെന്നും നിക്ഷേപ തുക തിരികെ ലഭിക്കാന്‍ സസിബിഐ പോലുളള കേന്ദ്ര ഏജന്‍സിയുടെ അന്വേഷണം അനിവാര്യമാണെന്നും അദ്ദേഹം കത്തില്‍ ചൂണ്ടിക്കാട്ടി.

Share
അഭിപ്രായം എഴുതാം