റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

തമിഴ്‌നാട്ടില്‍ കിസാന്‍ സമ്മാന്‍ പദ്ധതിയില്‍ അഴിമതി: 5 ലക്ഷത്തിലധികം വ്യാജ കര്‍ഷകര്‍ കൊണ്ടുപോയത് 110 കോടി

September 10, 2020 - 11:15 am

ചെന്നൈ: തമിഴ്‌നാട്ടില്‍ പ്രധാന മന്ത്രി കിസാന്‍ സമ്മാന്‍ നിധി പദ്ധതി പട്ടികയില്‍ 5 ലക്ഷത്തിലധികം വ്യാജ കര്‍ഷകര്‍ ഇടം പിടിച്ചതായി ആരോപണം. ഇവരുടെ അക്കൗണ്ടിലേക്ക് ഇതിനകം 110 കോടി രൂപയാണ് നല്‍കിയത്. പദ്ധതിയുടെ ഗുണഭോക്താക്കളായി യോഗ്യതയില്ലാത്ത സ്ഥാനാര്‍ത്ഥികളെ ചേര്‍ക്കാന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ബ്രോക്കര്‍മാരെ സഹായിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു. വ്യാജ കര്‍ഷക അക്കൗണ്ടുകള്‍ മരവിപ്പിച്ച് സര്‍ക്കാര്‍ ഇതുവരെ 32 കോടി തിരിച്ചെടുത്തതായും മുഴുവന്‍ തുകയും വീണ്ടെടുക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.

സംഭവത്തില്‍ മൂന്ന് ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്തിട്ടുണ്ടെന്നും 34 ഉദ്യോഗസ്ഥര്‍ക്കെതിരെ അച്ചടക്കനടപടി സ്വീകരിച്ചിട്ടുണ്ടെന്നും 80 താല്‍ക്കാലിക ഉദ്യോഗസ്ഥരെ പുറത്താക്കിയെന്നും അഗ്രികള്‍ച്ചര്‍ സെക്രട്ടരി ഗഗന്‍ ദ്വീപ് ബേഡി പറഞ്ഞു. തമിഴ്നാട് പോലീസിന്റെ സിബി-സിഐഡി വിഭാഗം കേസ് അന്വേഷിക്കുന്നുണ്ട്. ഇതിനകം കുറച്ച് ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. എന്നാല്‍ സംഭവം അര്‍ഹരായ കര്‍ഷകരെ ബാധിക്കില്ലെന്ന് ഉറപ്പുവരുത്തുമെന്നും ബേഡി പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *