ആറന്മുള: കോവിഡ് രോഗിയായ പെൺകുട്ടിയെ ആംബുലൻസിൽ വച്ച് പീഡിപ്പിച്ച കേസിനാസ്പദമായി നടത്തിയ ജി പി എസ് പരിശോധനയിൽ നിർണായകമായ തെളിവ് ലഭിച്ചു. ആറന്മുള നാൽക്കാലികവലയിൽ 15 മിനിറ്റ് ആംബുലൻസ് നിർത്തിയിട്ടതായി ജിപിഎസ് പരിശോധനയിൽ വ്യക്തമായി. വാഹനത്തിൻറെ റൂട്ട് മാപ്പ് ലഭിച്ചതോടെ ആംബുലൻസ് പെൺകുട്ടിയെയും ബന്ധുവായ വീട്ടമ്മയേയും കൊണ്ട് പന്തളം വഴിയാണ് ആറന്മുളക്ക് പോയതെന്ന് വ്യക്തമായി. പന്തളം വഴി പോയ ആംബുലൻസ് പെൺകുട്ടിയെ പന്തളത്തിറക്കാതെ വീട്ടമ്മയെയും കൊണ്ട് കോഴഞ്ചേരിയിലേക്ക് പോയി. വീട്ടമ്മയെ കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ ഇറക്കിയ അതിനുശേഷം പന്തളത്തിലേക്ക് മടങ്ങി പോവുകയായിരുന്നു. വഴിയിൽ ആറന്മുളയിൽ ആളൊഴിഞ്ഞ ഭാഗത്ത് ആംബുലൻസ് 15 മിനിറ്റ് നിർത്തിയതായി ജിപിഎസ് പരിശോധനയിൽ വ്യക്തമാകുന്നു. പ്രതിയെ കസ്റ്റഡിയിൽ വാങ്ങി കൂടുതൽ തെളിവെടുപ്പ് നടത്താനാണ് അന്വേഷണസംഘം തീരുമാനിച്ചിരിക്കുന്നത്. പട്ടികജാതി പീഡന നിയമത്തിന് വകുപ്പുകൾ കൂടി കേസിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പ്രിതി നൌഫലിന്‍റെ ഡ്രൈവിംഗ് ലൈസന്‍സ് ആർ ടി ഒ റദ്ദാക്കി.
ആംബുലൻസിൽ പീഡനം: നിർണായകമായ തെളിവ്; ഒരു മാസത്തിനകം കുറ്റപത്രം
