എച്ച് എൻ എൽ ഏറ്റെടുക്കുന്നതിന് കിൻഫ്രയും തിരുനെൽവേലി സൺ പേപ്പർമില്ലും ടെണ്ടർ സമർപ്പിച്ചു.

കോട്ടയം : കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ വെള്ളൂർ ഹിന്ദുസ്ഥാൻ ന്യൂസ് പ്രിൻറ് ലിമിറ്റഡ് ഏറ്റെടുക്കാൻ കിന്‍ഫ്രയും സ്വകാര്യ കമ്പനിയായ തിരുനെൽവേലി സൺ പേപ്പർ മില്ലും ടെണ്ടർ സമർപ്പിച്ചു. സെപ്റ്റംബർ ഏഴാം തീയതി ആയിരുന്നു ടെണ്ടർ സമർപ്പിക്കുന്നതിന്റെ അവസാന ദിവസം. ഏറ്റവും മികച്ച പദ്ധതി സമർപ്പിച്ച കമ്പനിക്ക് എച്ച്എൻഎൽ ന്റെ 698 ഭൂമിയിൽ 300 ഏക്കറിൽ സ്ഥാപിച്ചിട്ടുള്ള ന്യൂസ് പ്രിൻറ് പ്രവർത്തിക്കുന്നതിനായി അനുമതി ലഭിക്കും. മറ്റ് ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നതിന് നിയമതടസ്സം ഉണ്ട് .

Share
അഭിപ്രായം എഴുതാം