മുപ്പതിനായിരം ജീവനക്കാരെ വിആർഎസ് നൽകി പിരിച്ചുവിടാൻ ഒരുങ്ങി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ

ന്യൂഡൽഹി: ചെലവ് ചുരുക്കലിൻറെ ഭാഗമായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ വളണ്ടിയർ റിട്ടയർമെൻറ് സ്കീം ആസൂത്രണം ചെയ്യുന്നതായി റിപ്പോർട്ട്. നിലവിൽ 30190 ജീവനക്കാർ വി ആർ എസിന് അർഹരാണെന്നാണ് റിപ്പോർട്ടിൽ പറയുന്നത് .

മൊത്തം 11,565 ഓഫീസർമാർക്കും 18,625 സാധാരണ ജീവനക്കാർക്കും പദ്ധതി പ്രയോജനപ്പെടുത്താനാകും. യോഗ്യതയുള്ള 30 % ജീവനക്കാർ സ്കീം പ്രയോജനപ്പെടുത്തിയാൽ ഏകദേശം 1668.86 കോടി രൂപ ലാഭിക്കാനാകുമെന്നാണ് ബാങ്കിൻറെ പ്രതീക്ഷ. 2020 മാർച്ച് അവസാനത്തിൽ എസ് ബി ഐ യിലെ ആകെ ജീവനക്കാരുടെ എണ്ണം 2.41 ലക്ഷം ആയിരുന്നു

കട്ട് ഓഫ് തീയതിയിൽ 25 വർഷം സേവനമനുഷ്ഠിച്ചവരോ 55 വയസ്സ് പൂർത്തിയാക്കിയവരോ ആയ ജീവനക്കാർക്ക് വിആർഎസിന് അർഹതയുണ്ടാകും.
ഡിസംബർ 31 മുതൽ ഫെബ്രുവരി അവസാനം വരെയാകും വിആർഎസിന് അപേക്ഷ നൽകാൻ സാധിക്കുക.

വി ആർ സി നു കീഴിൽ വിരമിക്കലിന് തിരഞ്ഞെടുക്കുന്ന ജീവനക്കാർക്ക് ബാക്കിവരുന്ന സേവന കാലയളവിൽ പകുതി ശമ്പളത്തിന് എക്സ്ഗ്രേഷ്യ നൽകപ്പെടും. ഇങ്ങനെ പിരിഞ്ഞു പോകുന്ന ജീവനക്കാർക്ക് ഗ്രാറ്റുവിറ്റി, പെൻഷൻ , പ്രൊവിഡൻ്റ് ഫണ്ട്, മെഡിക്കൽ ആനുകൂല്യങ്ങൾ എന്നിവ ലഭ്യമാക്കുമെന്നും ബാങ്ക് വ്യക്തമാക്കുന്നു. ഇതു പ്രകാരം വിരമിക്കുന്ന ജീവനക്കാർക്ക് വിരമിച്ച തീയ്യതി മുതൽ രണ്ടുവർഷത്തിനുശേഷം ബാങ്കിൽ വീണ്ടും ജോലി ചെയ്യുന്നതിന് അർഹതയുണ്ടെന്നും ബാങ്ക് പറയുന്നു.

നിലവിൽ കരട് സ്കീം ആണ് തയ്യാറാക്കപ്പെട്ടിട്ടുള്ളത്. ഇത് ബോർഡിൻറെ അനുമതിക്കായി സമർപ്പിച്ചിരിക്കുകയാണ്.

എന്നാൽ വിആർഎസ് സ്കീമിനെ ജീവനക്കാരുടെ യൂണിയനുകൾ സ്വാഗതം ചെയ്യുന്നില്ല, കോവിഡ് മഹാന്മാരുടെ കാലത്ത് തൊഴിലാളി വിരുദ്ധ സമീപനമാണ് ബാങ്ക് മാനേജ്മെൻറ് വച്ചുപുലർത്തുന്നതെന്നും അതിൻറെ ഭാഗമാണ് വിആർഎസ് നടപടികളൊന്നും നാഷണൽ ഓർഗനൈസേഷൻ ഓഫ് ബാങ്ക് വർക്കേഴ്സ് യൂണിയൻ വൈസ് പ്രസിഡൻറ് അശ്വിനി റാണ പറയുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →