തിരുവനന്തപുരം: സംസ്ഥാന പോലീസ് തലപ്പത്ത് അഴിച്ചുപണി. ക്രൈം റിക്കാര്‍ഡ്‌സ് ബ്യൂറോ എഡിജിപി സുദേഷ്‌കുമാറിനെ വിജിലന്‍സ് എഡിജിപിയായി നിയമിച്ചു. അദ്ദേഹത്തിന് വിജിലന്‍സ് ഡയറക്ടറുടെ അധിക ചുമതലയും നല്‍കി.
വിജിലന്‍സ് എഡിജിപി ആയിരുന്ന അനില്‍കാന്തിനെ ക്രൈംബ്രാഞ്ച് എഡിജിപിയാക്കി. ഹെഡ് ക്വാര്‍ട്ടേഴ്‌സ് എഡിജിപി മനോജ് എബ്രഹാമിന് സംസ്ഥാന ക്രൈം റിക്കാര്‍ഡ് ബ്യൂറോ എഡിജിപിയുടെ അധിക ചുമതല നല്‍കി.