മയക്കുമരുന്ന് കേസ്; നടി സഞ്ജന ഗൽറാണി അറസ്റ്റിൽ

ബംഗളൂരു: മയക്കുമരുന്ന് കേസിൽ നടി സജ്ഞന ഗൽറാണി അറസ്റ്റിൽ. 08-09-2020, ചൊവ്വാഴ്ച സഞ്ജനയുടെ വീട്ടിൽ നടത്തിയ റെയ്ഡിനെ തുടർന്നാണ് അറസ്റ്റ്. കേസിൽ ഉൾപ്പെട്ട പ്രതികളുമായി നടിയ്ക്ക് ബന്ധമുണ്ടെന്ന് കണ്ടെത്തിയാണ് സെൻട്രൽ ക്രൈം ബ്രാഞ്ച് സംഘം കസ്റ്റഡിയിലെടുത്തത്. ക്രൈംബ്രാഞ്ച് സഞ്ജനയുടെ വീട്ടിൽ പരിശോധന നടത്തുകയും ചെയ്തിരുന്നു. കസ്റ്റഡിയിലെടുത്ത നടിയെ ക്രൈം ബ്രാഞ്ച് ആസ്ഥാനത്തെത്തിച്ച് ചോദ്യം ചെയ്യുകയാണ്.

കേസിലെ മൂന്നാം പ്രതി വിരേൻ ഖന്നയുടെയും സഞ്ജനയുടെയും വീടുകളിൽ ഒരേ സമയമാണ് സി.സി.ബി പരിശോധന നടത്തിയത്. നേരത്തെ അറസ്റ്റിലായ രാഹുലും മലയാളിയായ നിയാസും സഞ്ജനയുടെ സുഹൃത്തുക്കൾ ആയിരുന്നു. ഇവരെ ചോദ്യം ചെയ്ത് കൂടുതൽ തെളിവുകൾശേഖരിക്കും. എഫ്.ഐ.ആറിലുള്ള 12 പേരില്‍ ഏഴു പേർ പിടിയിലായി. ഒരാളെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

പ്രതിയെന്ന് കണ്ടെത്തിയ അരൂര്‍ സ്വദേശി നിയാസ് ബംഗളൂരൂ, കൊച്ചി എന്നിവിടങ്ങളിൽ മോഡലിംഗ് രംഗത്ത് സജീവമായിരുന്നു.
മലയാള സിനിമാ മേഖലയുമായും അടുത്ത ബന്ധമുണ്ട്. നിരവധി മലയാള ചിത്രങ്ങളില്‍ ഇയാള്‍ ചെറിയ വേഷങ്ങള്‍ ചെയ്തിട്ടുണ്ട്. കേസില്‍ കൂടുതല്‍ അറസ്റ്റ് നടക്കാൻ സാധ്യതയുണ്ടെന്നാണ് ക്രൈംബ്രാഞ്ച് സൂചന നൽകുന്നത്.
നിരവധി മലയാള സിനിമകളിൽ അഭിനയിച്ച പ്രശസ്ത നടി നിക്കിഗൽ റാണിയുടെ സഹോദരിയാണ് സഞ്ജന

Share
അഭിപ്രായം എഴുതാം