നെഞ്ചുവേദന; സ്വപ്ന സുരേഷിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

തൃശൂർ: നെഞ്ചുവേദനയെ തുടർന്ന് സ്വര്‍ണ്ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. വിയ്യൂര്‍ ജിയിലിലായിരുന്നു സ്വപ്ന ഉണ്ടായിരുന്നത്.

രക്തസമ്മര്‍ദത്തിലുണ്ടായ ഏറ്റക്കുറച്ചിലാണ് നെഞ്ചുവേദനയ്ക്കിടയാക്കിയതെന്നാണ് പ്രാഥമിക വിവരം. മറ്റ് ഗൗരവ പ്രശ്‌നങ്ങളുള്ളതായി പരിശോധനയില്‍ കണ്ടെത്തിയിട്ടില്ല. വിശദമായ പരിശോധനകള്‍ നടത്തുമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →