ഒടുവിൽ മെസ്സി ബാഴ്സയ്ക്കായി പരിശീലനം തുടങ്ങി

മാഡ്രിഡ്: ഒടുവിൽ ലയണൽ മെസ്സി ബാഴ്സയ്ക്കായി പരിശീലനത്തിനിറങ്ങി. ബാഴ്സലോണയുടെ പുതിയ പരിശീലകൻ റൊണാള്‍ഡ് കോമാന് കീഴില്‍ മെസിയുടെ ആദ്യ പരിശീലന സെഷനാണിത്. ആഴ്ചകളോളം നീണ്ട അഭ്യൂഹങ്ങള്‍ക്ക് അന്ത്യം കുറിച്ച് കഴിഞ്ഞ ദിവസമാണ് ഇതിഹാസ താരം ഈ സീസണില്‍ കൂടി ബാഴ്സലോണയില്‍ തുടരുമെന്ന് പ്രഖ്യാപിച്ചത്.

സീസണിന് മുന്നോടിയായുള്ള പരിശീലനത്തിനാണ് ഇപ്പോൾ മെസ്സി ഇറങ്ങിയിരിക്കുന്നത്. കോവിഡ് പരിശോധന പൂർത്തിയാക്കിയാണ് താരം പരിശീലനം ആരംഭിച്ചത്.

ബാഴ്സയുടെ മൂന്നാമത്തെ ജേഴ്സി ധരിച്ച മെസിയുടെ ചിത്രം ഇന്ന് ക്ലബ് ട്വീറ്റ് ചെയ്തിരുന്നു.

Share
അഭിപ്രായം എഴുതാം