സെമസ്റ്റര്‍ പരീക്ഷ നടത്തുന്നതിനെതിരെ അഭിപ്രായം പറഞ്ഞ അദ്ധ്യാപികയ്‌ക്കു നേരെ ജാത്യാധിക്ഷേപം

ജാദവ്‌പൂര്‍: സെമസ്റ്റര്‍ പരീക്ഷ നടത്തുന്നതിനെതിരെ അഭിപ്രായം പറഞ്ഞ അദ്ധ്യാപികയെ വിദ്യാര്‍ത്ഥികള്‍ ജാത്യാധിക്ഷേപം നടത്തിയ തായി പരാതി. കോവിഡ്‌ പ്രതിസന്ധിക്കിടെ ഫൈനല്‍ സെമസ്റ്റര്‍ പരീക്ഷ നടത്തുന്നതിനെതിരെ സോഷ്യല്‍ മീഡിയയില്‍ അഭിപ്രാ യം പറഞ്ഞതിനാണ്‌ ജാദവ്‌പൂര്‍ സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥികളില്‍ നിന്ന്‌ അദ്ധ്യാപികയ്‌ക്ക്‌ അധിക്ഷേപം നേരിടേണ്ടിവന്നത്‌.

അസോസിയേറ്റ്‌ പ്രൊഫെസൊര്‍ മറൂണ മുര്‍മുവിനെതിരെയായിരുന്നു അധിക്ഷേപം. ഒരു വര്‍ഷത്തേക്കാള്‍ കൂടുതല്‍ ജീവിതത്തിനാകെ മൂല്ല്യമുണ്ടെന്നായിരുന്നു അവര്‍ ഫേസ്‌ബുക്കില്‍ കുറിച്ചത്‌.

ഇതിനെതിരെ ഒരുവിഭാഗം വിദ്യാര്‍ത്ഥികള്‍ രംഗത്തു വരികയായിരുന്നു. സംവരണത്തിലൂടെ അദ്ധ്യാപിക ആയതുകൊണ്ടാണ്‌ ഇങ്ങനെ പറയുന്നതെന്നായിരുന്നു വിദ്യാര്‍ത്ഥികളുടെ അധിക്ഷേപം.

ജാദവ്‌പൂര്‍ യൂണിവേഴ്‌സിറ്റി ടീച്ചേഴ്‌സ്‌ അസ്സോസിയേഷന്‍, ഓള്‍ ബംഗാള്‍ ടീച്ചേഴ്‌സ്‌ യൂണിയന്‍ എന്നീ സംഘടനകള്‍ സംഭവ ത്തില്‍ പ്രതിഷേധിച്ചു. ചരിത്രാദ്ധ്യാപികയായ മറൂണ ജെഎന്‍ യുവിലാണ്‌ തന്റെ ഗവേഷണം പൂര്‍ത്തിയാക്കിയത്‌.

Share
അഭിപ്രായം എഴുതാം