പബ്‌ജി നിരോധിച്ചതിനെ തുടര്‍ന്ന്‌ വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്‌തു

ബംഗാള്‍: ചൈനീസ്‌ ആപ്പ്‌ ആയ പബ്‌ജി നിരോധിച്ചതിനെ തുടര്‍ന്ന് ഐടിഐ വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്‌തു. ബംഗാളിലെ നാദിയാ ജില്ലയിലാണ്‌ സംഭവം. പ്രീതം ഹല്‍വാര്‍ എന്ന വിദ്യാര്‍ത്ഥിയെ സ്വന്തം മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നുവെന്ന്‌ പോലീസ്‌ പറഞ്ഞു.

2020 സെപ്‌തംബര്‍ 4 വെളളിയാഴ്‌ച രാവിലെ പ്രഭാത ഭക്ഷണത്തിനിശേഷം മുറിയില്‍ കയറിയ പ്രീതം ഏറെ നേരത്തിന്‌ ശേഷവും പുറത്ത്‌ വരാത്തതിനെ തുടര്‍ന്ന്‌ അമ്മ വിളിച്ചു. എന്നാല്‍ പ്രതീകരണം ഉണ്ടാവാഞ്ഞതിനാല്‍ അയല്‍ക്കാരെ വിളിച്ച്‌ വാതില്‍ പൊളിച്ചപ്പോഴാണ്‌ സീലിംഗ്‌ഫാനില്‍ തൂങ്ങി മരിച്ച നിലയില്‍ കാണുന്നത്‌.

പബ്‌ജി നിരോധിച്ചതിനെ തുടര്‍ന്ന്‌ മകന്‍ ഏറെ അസ്വസ്ഥനായിരുന്നുവെന്ന്‌ അമ്മ പോലീസിനേട്‌ പറഞ്ഞു. മകന്‍ പതിവായി പബ്‌ജി കളിച്ചിരുന്നതായും അവര്‍ പറഞ്ഞു. ചൈനയുമായുളള അതിര്‍ത്തി തര്‍ക്കം രൂക്ഷമായതിനെ തുടര്‍ന്ന്‌ സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി ഇന്ത്യ പബ്‌ജിയടക്കം 118 ആപ്പുകള്‍ നിരോധിച്ചിരുന്നു.അസ്വാഭാവിക മരണത്തിന് ‌പോലീസ്‌ കേസെടുത്തു.

Share
അഭിപ്രായം എഴുതാം