ആംബുലൻസിൽ യുവതിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന് എഫ്.ഐ.ആർ

പത്തനംതിട്ട: ആറന്‍മുളയില്‍ ആംബുലന്‍സ് ഡ്രൈവര്‍ കോവിഡ് രോഗിയായ യുവതിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന് എഫ്.ഐ.ആര്‍ . യുവതിയെ ബലാത്സംഗം ചെയ്യാന്‍ മുന്‍കൂട്ടി പദ്ധതി തയ്യാറാക്കിയെന്ന് നിഗമനം. ഇതിന്‍റെ ഭാഗമായി യുവതിയെ കോഴഞ്ചേരി ആശുപത്രിയിലേക്ക് കൊണ്ടുപോയി. ബലാത്സംഗം, ക്രിമിനല്‍ ഗൂഢാലോചന, ദലിത് പീഡന നിരോധന നിയമം എന്നീ വകുപ്പുകള്‍ ചുമത്തിയാണ് എഫ്.ഐ.ആര്‍.

നൗഫലിനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തിട്ടുണ്ട്. ശനിയാഴ്ച രാത്രിയാണ് സംഭവം നടന്നത്. ആറന്മുള ആശുപത്രിയിലേക്ക് രോഗിയെ കൊണ്ടു പോകുന്നതിനിടെയാണ് 108 ആംബുലന്‍സ് ഡ്രൈവര്‍ അതിക്രമം നടത്തിയത്. മൂന്ന് യുവതികള്‍ ആംബുലന്‍സിലുണ്ടായിരുന്നു. രണ്ട് പേരെ കോഴഞ്ചേരി ജില്ലാ ആശുപത്രിയിലിറക്കി. മൂന്നാമത്തെയാളെ കോവിഡ് കെയര്‍ സെന്‍ററിലേക്ക് കൊണ്ടുപോകുന്നതിനിടെ ആളൊഴിഞ്ഞ സ്ഥലത്ത് വെച്ചാണ് ഡ്രൈവര്‍ നൗഫല്‍ ഉപദ്രവിച്ചത്. യുവതി ആശുപത്രിയിലെത്തി വിവരം അറിയിച്ചതിന് പിന്നാലെ നൗഫലിനെ പൊലീസ് അറസ്റ്റ് ചെയ്തു.

Share
അഭിപ്രായം എഴുതാം