റഷ്യൻ വാക്സിൻ ഇന്ത്യയുമായുള്ള ചർച്ചകൾ പുരോഗമിക്കുകയാണെന്ന് അധികൃതർ

മോസ്കോ: കോവിഡ് -19 പ്രതിരോധ വാക്സിനുമായി ബന്ധപ്പെട്ട് ഇന്ത്യാ ഗവണ്മെൻ്റുമായും ഇന്ത്യയിലെ പ്രമുഖ കമ്പനികളുമായും ചർച്ചകൾ നടത്തി വരികയാണെന്ന് റഷ്യൻ അധികൃതർ.

ഇന്ത്യയിലെ പ്രധാന കമ്പനികളുമായി ഇപ്പോൾ തന്നെ കരാർ ഉണ്ടാക്കിയിട്ടുണ്ട്. ഇന്ത്യയെയും വാക്സിൻ ഉൽപാദന കേന്ദ്രമാക്കി മാറ്റണം എന്നാണ് തങ്ങളുടെ ആഗ്രഹമെന്ന് അന്താരാഷ്ട്ര സംയുക്ത സംരംഭങ്ങൾക്കായി റഷ്യ ആരംഭിച്ച റഷ്യൻ ഡയറക്ട് ഇൻവെസ്റ്റ്മെൻറ് ഫണ്ടിൻ്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായ കിറിൾ ദിമിത്രീവ് മാധ്യമങ്ങളോട് പറഞ്ഞു.

ദീർഘകാല പഠനങ്ങൾ ആവശ്യമാണെങ്കിലും ഇതുവരെയുള്ള പരീക്ഷണങ്ങൾ പ്രകാരം റഷ്യൻ വാക്സിൻ ഫലപ്രദമാണെന്ന് മെഡിക്കൽ ജേർണലായ ലാൻസെറ്റ് കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തിരുന്നു.

അതേസമയം അടുത്ത ഏതാനും ആഴ്ചകൾ കൊണ്ട് 40,000 പേർക്ക് കോവിഡ് പ്രതിരോധ കുത്തിവെപ്പ് നൽകാൻ റഷ്യ പദ്ധതിയിടുന്നതായും റിപ്പോർട്ടുകളുണ്ട്. ലോകമെങ്ങും 34 വാക്സിനുകൾ അന്തിമ പരീക്ഷണഘട്ടത്തിലാണ്. 2021ൻ്റെ തുടക്കത്തിൽ വാണിജ്യ വാക്സിനുകൾ പുറത്തിറങ്ങുമെന്നാണ് ശാസ്ത്രജ്ഞരുടെ പ്രതീക്ഷ.

Share
അഭിപ്രായം എഴുതാം