ഒരൊറ്റ യാത്രക്കാരിയുമായി രാജധാനി എക്സ്പ്രസ് ഓടിയത് 535 കിലോമീറ്റർ

റാഞ്ചി: ബസിൽ പോകാൻ തയ്യാറാകാത്ത ഒരു യാത്രക്കാരിക്കു വേണ്ടി മാത്രമായി രാജധാനി എക്സ്പ്രസ് ഓടിയത് 535 കിലോമീറ്റർ. കഴിഞ്ഞദിവസം ജാർഖണ്ഡിലാണ് സംഭവം നടന്നത്. ഭൂസമര പ്രവർത്തകർ റെയിൽപാളത്തിൽ കുത്തിയിരുന്നു പ്രതിഷേധിച്ചതിനാൽ ജാർഖണ്ഡിലെ ദൽതോങ്ഗഞ്ച് റെയിൽവേ സ്റ്റേഷനിൽ മണിക്കൂറുകളോളം ന്യൂഡൽഹി – റാഞ്ചി രാജധാനി എക്സ്പ്രസ് പിടിച്ചിടപ്പെട്ടു. അനിശ്ചിതമായി യാത്ര വൈകും എന്ന് തിരിച്ചറിഞ്ഞ റെയിൽവേ അധികൃതർ ട്രെയിൻ റദ്ദാക്കാൻ തീരുമാനിച്ചു. യാത്ര പാതിവഴിയിൽ നിർത്തുമ്പോൾ ട്രെയിനിൽ ഉണ്ടായിരുന്നത് 930 യാത്രക്കാരാണ്. ഇത്രയും പേരുടെ യാത്രയ്ക്കായി റെയിൽവേ ഒരു ഡസനിലേറെ ബസുകളും ഏർപ്പെടുത്തിയിരുന്നു. എന്നാൽ നിയമ വിദ്യാർത്ഥിനിയായ അനന്യയെന്ന യുവതി മാത്രം ബസ്സിൽ യാത്ര ചെയ്യാൻ തയ്യാറായില്ല.

ട്രെയിനിൽ യാത്ര ചെയ്യാൻ ടിക്കറ്റെടുത്തതിനാൽ ബസിൽ പോകാൻ തയ്യാറല്ലെന്ന് യുവതി ഉറപ്പിച്ചു പറഞ്ഞതോടെ ട്രെയിൻ ഇവർക്കായി മാത്രം സർവീസ് നടത്തുകയായിരുന്നു. സാധാരണ സഞ്ചരിക്കുന്ന പാത വിട്ട് മറ്റൊരു റൂട്ടിൽ 225 കിലോ മീറ്റർ ചുറ്റി സഞ്ചരിച്ചാണ് 15 മണിക്കൂർ വൈകി വെള്ളിയാഴ്ച പുലർച്ചെ ട്രെയിൻ റാഞ്ചിയിലെത്തിയത്.

Share
അഭിപ്രായം എഴുതാം