മദ്യപാനത്തിനിടെ കത്തിക്കുത്തേറ്റ് മരിച്ചസംഭവത്തില്‍ രണ്ടുപേരെക്കൂടി പോലീസ് അറസ്റ്റ് ചെയ്തു

അഞ്ചല്‍: സുഹൃത്തുക്കള്‍ ചേര്‍ന്ന് മദ്യപിക്കുന്നതിനിടെ കത്തിക്കുത്തേറ്റ് ഒരാള്‍ മരിച്ച സംഭവത്തില്‍ രണ്ടുപേര്‍കൂടി അറസ്റ്റിലായി. 2020 സെപ്തംബര്‍ ഒന്നിന് വാളകത്തായിരുന്നു കേസിനാസ്പദമായ സംഭവം. പെരുവണ്ണൂര്‍ രാജീവ് ഭവനില്‍ രാജീവ്(40) വാലിക്കോട്ട് വീട്ടില്‍ അഭിലാഷ് (40) എന്നിവരാണ് അറസ്റ്റിലായത്. പത്തനാപുരം പനമ്പറ്റ സ്വദേശി ജോസിനെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം മൂന്നായി.

സംഭവദിവസം തന്നെ എല്ലാവരേയും പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. തുടര്‍ന്നുളള ചോദ്യം ചെയ്യലിലാണ് രാജീവും അഭിലാഷും കുറ്റം സമ്മതിച്ചത്. അഞ്ചല്‍ സിഐ അനില്‍കുമാറിന്‍റെ നേതൃത്വത്തില്‍ ഇരുവരേയും സംഭവം നടന്ന വാളകത്തെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി. പുനലൂര്‍ കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍റ് ചെയ്തു.

Share
അഭിപ്രായം എഴുതാം