തിരുവനന്തപുരം: കിഴക്കേകോട്ട പഴവങ്ങാടി ക്ഷേത്രത്തിന് സമീപത്തുള്ള മൊബൈൽസ് ആൻഡ് വാച്ചസ് എന്ന വ്യാപാരസ്ഥാപനത്തിലാണ് മോഷണം നടന്നത്. കടയിൽ സി.സി.ടി.വി കാമറകൾ ഉണ്ടായിരുന്നെങ്കിലും ഇവ തകർത്താണ് മോഷണം നടന്നിട്ടുള്ളത്. കടയിൽ വിലകൂടിയ നിരവധി ഫോണുകളും വാച്ചുകളും ഉണ്ടായിരുന്നെങ്കിലും 9,000 രൂപ വിലയുള്ള രണ്ട് ഫോണുകൾ മാത്രമാണ് മോഷ്ടിച്ചത്. ഇവയുടെ പാക്കറ്റുകൾ കടയിൽ ഉപേക്ഷിച്ച നിലയിലായിരുന്നു. തുടർന്ന് സമീപത്തെ ബാർബർ ഷോപ്പിലും വാച്ച് കടയിലും കള്ളൻ കയറിയെങ്കിലും ഇവിടെനിന്ന് യാതൊന്നും അപഹരിച്ചിട്ടില്ല. പണം ലക്ഷ്യമാക്കിയാണ് മോഷ്ടാവ് എത്തിയതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. വിരലടയാള വിദഗ്ധരെത്തി തെളിവുകൾ ശേഖരിച്ചിട്ടുണ്ട്.
മൊബൈൽ ഫോൺ കടയിൽ മോഷണം; 50,000 രൂപയും രണ്ട് ഫോണുകളും നഷ്ടപ്പെട്ടു
