ഞാറ്‌ നടാനുളള യന്ത്രം വികസിപ്പിച്ച് അനില്‍കുമാര്‍

മാള: ഞാറ്‌‌ നടുന്നതിനുളള യന്ത്രം വികസിപ്പിച്ചെടുത്തു. മാളയ്ക്ക്‌ സമീപം പൂപ്പത്തി സ്വദേശി ഏരിമ്മല്‍ അനില്‍കുമാരാണ്‌ യന്ത്രം വികസിപ്പിച്ചത്‌ .സഹായിയായി ബന്ധു സാബുവും. ആക്രി വസ്‌തുക്കളുപയോഗിച്ച്‌ നിര്‍മ്മിച്ച ഈ യന്ത്രത്തിന്‌ ചെലവായത്‌ പതിനായിരം രൂപ മാത്രം. പൊതുമേഖലാ സ്ഥാപന മായ കാംകോയുടെ മാള യൂണിറ്റിലെ ചീഫ്‌ മെക്കാനിക്കാണ്‌ ഈ 50 കാരന്‍.

ലോക്ക്ഡൗണ്‍കാലത്ത്‌ അന്യസംസ്ഥാന തൊഴിലാളികളെല്ലാം നാടുവിട്ടപ്പോള്‍ പാടത്തെ പണികളെ ബാധിക്കും എന്ന തിരിച്ചറിവാണ്‌ ഇങ്ങനെ ഒരാശയത്തിലേക്ക്‌ അനില്‍കുമാറിനെ നയിച്ചത്‌. ചില വിദേശരാജ്യങ്ങളില്‍ ഉപയോഗിക്കുന്ന മാന്വല്‍ റൈസ്‌ ട്രാന്‍സ്‌പ്ലാന്റിംഗ്‌ സംവിധാനമാണ്‌ ഇദ്ദേഹം പരീക്ഷിച്ചത്‌.

ഫിലിപ്പ്യന്‍സ്‌, തായ്‌ലന്‍റ്, ഇന്തോനേഷ്യഎന്നിവിടങ്ങളിലാണ്‌ ഇത്തരത്തിലുളള കാര്‍ഷിക ഉപകരണം നിലവിലുളളത്‌. യുട്യൂബില്‍ കണ്ട ഈ ഉപകരണം വികസിപ്പിച്ചെടുക്കാന്‍ എടുത്തത്‌ ഒരുമാസം മാത്രമാണ്‌. വര്‍ക്ക്‌ഷോപ്പില്‍ ഉപയോഗ ശൂന്യമായി കിടന്നിരുന്ന ഇരുമ്പ്‌സാധനങ്ങള്‍ കൂട്ടിചേര്‍ത്താണ്‌ യന്ത്രം നിര്‍മ്മിച്ചത്‌.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →