കാണ്‍പൂര്‍: ലോക്ക്ഡൗണില്‍ തൊഴില്‍ നഷ്ടപ്പെട്ട ദമ്പതികള്‍ തൂങ്ങിമരിച്ചു. രാകേഷ്കുമാര്‍ (38), അര്‍ച്ചന (36) എന്നിവരാണ് വീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ചത്. ഒരേ ബെഡ്ഷീറ്റില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തുകയായിരുന്നു എന്ന് പോലീസ് പറയുന്നു. മൃതദേഹങ്ങള്‍ പോസ്റ്റ് മോര്‍ട്ടത്തിന് അയച്ചു. മൊബൈല്‍ ആക്സസറീസ് വില്‍ക്കുന്ന കടയിലെ ജോലിക്കാരനായിരുന്നു രാകേഷ് കുമാര്‍. കോവിഡ് ലോക്ക്ഡൗണിനെ തുടര്‍ന്ന് കഴിഞ്ഞ ഏപ്രിലില്‍ കട അടച്ചു. ഇതോടെ കുമാറിന് ജോലി നഷ്ടമായി. ഇതോടെയാണ് ആത്മഹത്യ ചെയ്യാന്‍ തീരുമാനിച്ചതെന്നാണ് പ്രാഥമികനിഗമനം. സംഭവ സമയത്ത് രാകേഷ് കുമാറിന്റെ മാതാവും വീട്ടിലുണ്ടായിരുന്നു. ഇവര്‍ പേരക്കുട്ടികള്‍ക്കൊപ്പം ഉറങ്ങുകയായിരുന്നു. ഈ സമയത്താണ് രാകേഷ്കുമാറും അര്‍ച്ചനയും ആത്മഹത്യ ചെയ്തതെന്ന് ഇവര്‍ പറയുന്നു.
ലോക്ക്ഡൗണില്‍ തൊഴില്‍ നഷ്ടപ്പെട്ട ദമ്പതികള്‍ തൂങ്ങിമരിച്ചു
