സുശാന്തിൻ്റെ മരണം;നടി റിയ ചക്രവർത്തിയുടെ വസതിയിൽ നാർകോട്ടിക്സ് കൺട്രോ‍ൾ ബ്യൂറോ (എൻസിബി) റെയ്‌ഡ് .

മുംബൈ∙ നടൻ സുശാന്ത് സിങ് രജ്പുതിൻ്റെ മരണത്തെ തുടർന്ന് വിവാദത്തിനിരയായ നടി റിയ ചക്രവർത്തിയുടെ മുംബൈയിലെ വസതിയിൽ നാർകോട്ടിക്സ് കൺട്രോ‍ൾ ബ്യൂറോ (എൻസിബി) റെയ്‌ഡ് നടത്തുന്നു.

റിയയ്ക്ക് ലഹരി റാക്കറ്റുമായി ബന്ധമുണ്ടെന്ന ആരോപണങ്ങൾ പുറത്ത് വന്നതിന് പിന്നാലെയാണ് റെയ്‌ഡ്. താരത്തിന്റെ അസോസിയേറ്റായ സാമുവൽ മിറാൻഡയുടെ വീട്ടിലും റെയ്‌ഡ് നടക്കുകയാണ്.

കഞ്ചാവ്, എംഡിഎംഎ, തുടങ്ങിയ ലഹരി മരുന്നുകൾ റിയ ഉപയോഗിക്കുകയും സുശാന്തിന് നൽകുകയും ചെയ്തതായുള്ള വിവരങ്ങൾ വാട്സാപ്പ് സന്ദേശങ്ങളിലൂടെ പുറത്ത് വന്നിരുന്നു .

എൻസിബി മുംബൈയിൽ അറസ്റ്റ് ചെയ്ത ലഹരി മരുന്ന് ഇടപാടുകാരൻ സയിദ് വിലത്രയ്ക്ക്, റിയയുടെ സഹോദരൻ ഷോവിക്കുമായി ബന്ധമുണ്ടെന്നു നേരത്തെ കണ്ടെത്തിയിരുന്നു. ഇതിന് സുശാന്തിന്റെ മരണവുമായി എന്തെങ്കിലും ബന്ധമുണ്ടോയെന്ന് കണ്ടെത്തുകയും കൂടിയാണ് റെയ്‌ഡിന്റെ ലക്ഷ്യം.

ഇക്കഴിഞ്ഞ ദിവസമാണ് റിയയുടെ മൊബൈൽ ഫോണിൽ നിന്ന് ലഹരി മരുന്ന് ഉപയോഗം, ലഹരിക്കടത്ത് എന്നിവയുമായി ബന്ധപ്പെട്ട വാട്സാപ് ചാറ്റുകൾ കണ്ടെത്തിയെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വ്യക്തമാക്കുന്നത്.

ഗൗരവ്, ജയ ഷാ എന്നീ ഡ്രഗ് ഡീലർമാരുമായി റിയ നടത്തിയെന്നു പറയപ്പെടുന്ന ചാറ്റുകളാണ് പുറത്ത് വന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →