കറാച്ചി: വിരാട് കോഹ്‌ലിയെ പോലെയൊരു താരം പാകിസ്ഥാനിലോ ലോക ക്രിക്കറ്റിലോ വേറെ ഇല്ലെന്നും അതുകൊണ്ട് താരത്തെ പുകഴ്ത്തുന്നതില്‍ ഒരു തെറ്റും ഇല്ലെന്നും മുന്‍ പാകിസ്ഥാന്‍ ഫാസ്റ്റ് ബൗളര്‍ ഷൊഹൈബ് അക്തര്‍ പറഞ്ഞു.
എന്തുകൊണ്ടാണ് ഇന്ത്യന്‍ താരങ്ങളെ പുകഴ്തുമ്പോൾ തന്നോട് ആളുകള്‍ ദേഷ്യപെടുന്നതെന്ന് അറിയില്ലെന്നും തന്നെ വിമര്‍ശിക്കുന്നതിന് മുന്‍പ് ആളുകള്‍ വിരാട് കോഹ്‌ലിയുടെ റെക്കോര്‍ഡുകള്‍ നോക്കട്ടെയെന്നും അക്തര്‍ കൂട്ടിച്ചേർത്തു.
നിലവില്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ 70 സെഞ്ചുറികള്‍ നേടിയ മറ്റൊരു താരമുണ്ടോ എന്നും ഇന്ത്യക്ക് വേണ്ടി എത്ര പരമ്പരകളാണ് വിരാട് കോഹ്‌ലി നേടികൊടുത്തതെന്നും അതുകൊണ്ടുതന്നെ താരത്തെ പ്രശംസിക്കുന്നതില്‍ എന്താണ് തെറ്റെന്നും അക്തര്‍ ചോദിച്ചു.
ഇന്ത്യന്‍ താരങ്ങളെ പ്രശംസിക്കുന്നതിൻ്റെ പേരിൽ അക്തറിനെതിരെ പാക്കിസ്ഥാനിൽ വിമര്‍ശനങ്ങളുയർന്ന സാഹചര്യത്തിലായിരുന്നു അക്തറിൻ്റെ പ്രതികരണം

