യുഎസ് തെരഞ്ഞെടുപ്പ് ദിനത്തിന് തൊട്ടുമുമ്പുള്ള ആഴ്ചയില്‍ പുതിയ രാഷ്ട്രീയ പരസ്യങ്ങള്‍ സ്വീകരിക്കില്ലെന്ന് ഫെയ്സ്ബുക്ക്

വാഷിങ്ടണ്‍: നവംബര്‍3 ന് നടക്കുന്ന യുഎസ് തെരഞ്ഞെടുപ്പ് ദിനത്തിന് തൊട്ടുമുമ്പുള്ള ആഴ്ചയില്‍ പുതിയ രാഷ്ട്രീയ പരസ്യങ്ങള്‍ സ്വീകരിക്കില്ലെന്ന് ഫെയ്സ്ബുക്ക് ഇങ്ക് (എഫ്ബിഒ). തെറ്റായ വിവരങ്ങളുടെയും തിരഞ്ഞെടുപ്പ് ഇടപെടലിന്റെയും സാധ്യതകള്‍ കുറയ്ക്കുന്നതിനുള്ള പദ്ധതിയുടെ ഭാഗമായാണിത്.

എന്നാല്‍ അതിന് മുന്‍പുള്ള രാഷ്ട്രീയ പരസ്യങ്ങള്‍ക്കും കാമ്പെയ്നുകള്‍ക്കും പ്രവര്‍ത്തിക്കുന്നതിന് തടസമുണ്ടാവില്ല. എന്നാല്‍ പരസ്യങ്ങളുടെ ഉള്ളടക്കത്തിലോ രൂപകല്‍പ്പനയിലോ നിയമവിരുദ്ധമായി എന്തെങ്കിലും കണ്ടാല്‍ ഇടപെടുമെന്നും ഫെയ്‌സ് ബുക്കിന്റെ അറിയിപ്പില്‍ പറയുന്നുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →