കൊച്ചി: വീട്ടുവാടക നൽകാൻ കഴിയാത്തതിനെ തുടർന്ന് ഓട്ടോ ഡ്രൈവര്‍ ആത്മഹത്യ ചെയ്തതായി പരാതി. കൊച്ചി സ്വദേശി അനീഷാണ് (36)മരിച്ചത്. ലോക്ക്ഡൗൺ സമയത്തും നിരന്തരമായി വാടക ചോദിച്ച് മാനസികമായി പീഡിപ്പിച്ചെന്നും ഭീഷണിപ്പെടുത്തിയതായും കാണിച്ച് അനീഷിന്റെ ഭാര്യ സൗമ്യ വീട്ടുടമയ്ക്കെതിരേ പോലീസിൽ പരാതി നൽകി. കഴിഞ്ഞ വ്യാഴാഴ്ചയാണ് അനീഷ് ആത്മഹത്യ ചെയ്തത്. ഇന്നലെയാണ് അനീഷിന്റെ ഭാര്യ പൊലീസില്‍ പരാതിപ്പെട്ടത്.
ശങ്കരന്‍കുട്ടി എന്നയാളുടെ ഉടമസ്ഥതയിലുള്ള വീട്ടിലാണ് പ്രതിമാസം 9000 രൂപ വീട്ടുവാടയ്ക്ക് ഇവര്‍ താമസിച്ചിരുന്നത്. മൂന്നുമാസത്തെ വാടക കൊടുക്കാനു ണ്ടായിരുന്നു.
ലോക്ക്ഡൌണിനെ തുടര്‍ന്ന് ഓട്ടം ലഭിക്കാത്തതിനാല്‍ വരുമാനം കുറഞ്ഞു. അതിനാല്‍ വാടക കൊടുക്കാന്‍ കഴിഞ്ഞിരുന്നില്ല. അഡ്വാന്‍സായി വീട്ടുടമസ്ഥന് 25000 രൂപ നല്‍കിയിരുന്നു. വീട്ടുവാടക ഇതില്‍ നിന്ന് പിടിച്ചോളാന്‍ അനീഷ് വീട്ടുടമസ്ഥനോട് പറഞ്ഞിരുന്നതാണ്. ബാക്കി തന്ന് വീടൊഴിയാന്‍ തയ്യാറാണെന്നും അനീഷ് വീട്ടുടമസ്ഥനോട് പറഞ്ഞിരുന്നു. എന്നാല്‍ വീട്ടുടമ അനീഷിനെ വിളിക്കുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്തെന്നാണ് ഭാര്യ സൌമ്യയുടെ പരാതി.
എന്നാല്‍ സൌമ്യയുടെ ആരോപണങ്ങൾ വീട്ടുടമ നിഷേധിച്ചു. ഓണം കഴിഞ്ഞ് ബുധനാഴ്ച വീട് ഒഴിയാമെന്ന് അനീഷ് പറഞ്ഞിരുന്നതാണെന്നും വീട്ടുടമസ്ഥന് ശങ്കരന് കുട്ടി പറഞ്ഞു

