ഇറ്റാനഗര്‍: അരുണാചല്‍ പ്രദേശിലേക്ക് പ്രവേശിക്കുന്ന എല്ലാ യാത്രക്കാര്‍ക്കും കൊവിഡ് പരിശോധന നിര്‍ബന്ധമാക്കി. സംസ്ഥാന സര്‍ക്കാര്‍ പുറപ്പെടുവിച്ച അണ്‍ലോക്ക് 4 മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് സംസ്ഥാനത്തെ ചെക്ക് ഗേറ്റുകളില്‍ ആന്റിജന്‍ പരിശോധന നടത്തുമെന്നാണ് പറയുന്നത്.സെപ്റ്റംബര്‍ 1 മുതല്‍ 30 വരെ പ്രാബല്യത്തില്‍ വരുന്ന മാര്‍ഗ്ഗനിര്‍ദ്ദേശത്തിലാണ് സംസ്ഥാന ചീഫ് സെക്രട്ടറി നരേഷ് കുമാര്‍ ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
പ്രവേശന സ്ഥലത്ത് വരുന്ന അന്തര്‍സംസ്ഥാന യാത്രക്കാരുടെ ആന്റിജന്‍ പരിശോധന രാവിലെ 8 മുതല്‍ രാത്രി 8 വരെയാണ് നടത്തുക.യാത്രക്കാര്‍ കൊവിഡ് ലക്ഷണമില്ലാത്തവരും പരിശോധനയില്‍ നെഗറ്റീവും റിസള്‍ട്ടുമാണെന്ന് കണ്ടെത്തിയാല്‍ സംസ്ഥാനത്ത് തുടര്‍ യാത്ര അനുവദിക്കുമെന്നും മാര്‍ഗനിര്‍ദേശത്തില്‍ വ്യക്തമാക്കുന്നുണ്ട്.