യുഎസ് തിരഞ്ഞെടുപ്പ്: ഫെയ്‌സ്ബുക്കിന്റെ സ്വാധീനം അറിയാന്‍ ഗവേഷണം

ന്യൂയോര്‍ക്ക്: 2020ലെ യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഫെയ്‌സ് ബുക്ക് ചെലുത്തിയ സ്വാധീനം പരിശോധിക്കാന്‍ സ്വതന്ത്യ ഗവേഷകരുമായി കൈകോര്‍ത്ത് ഫേസ്ബുക്ക് ഇങ്ക്. സോഷ്യല്‍ മീഡിയയുടെ രാഷ്ട്രീയ പ്രത്യാഘാതങ്ങള്‍ പഠിക്കുന്ന അക്കാദമിക് വിദഗ്ധരുമായി ചേര്‍ന്നുള്ള പദ്ധതിയാണിത്. ഈ പഠനത്തിന്റെ കണ്ടെത്തലുകള്‍ അടുത്ത വര്‍ഷം പകുതി വരെ പുറത്ത് വിടില്ലെന്നും കമ്പനി അറിയിച്ചു.

തിരഞ്ഞെടുപ്പ്, ജനാധിപത്യം, സോഷ്യല്‍ മീഡിയ എന്നീ മേഖലകളില്‍ പഠനം നടത്തുന്ന 17 സ്വതന്ത്ര ഗവേഷകരുടെ സംഘമാണ് ഈ പഠനം നടത്തുക.
200,000 മുതല്‍ 400,000 വരെ ഉപയോക്താക്കളുടെ സഹകരണവും പഠനത്തിന് വേണ്ടി വരുമെന്നാണ് കണകാക്കുന്നത്.

ഈ വര്‍ഷം നവംബറില്‍ യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടക്കുന്നതിന്റെ പശ്ചാത്തലത്തില്‍ വ്യാജ അക്കൗണ്ടുകള്‍ ഇല്ലാതാക്കുന്ന നടപടികള്‍ ഫെയ്‌സ് ബുക്ക സ്വീകരിച്ചിരുന്നു. 540 കോടി ഫേക്ക് അക്കൗണ്ടുകളാണ് ഇതിനായി റിമൂവ് ചെയ്തത്. നേരത്തെ ട്വിറ്റര്‍ രാഷ്ട്രീയ പരസ്യങ്ങള്‍ ഒഴിവാക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഫെയ്‌സ് ബുക്ക് അത്തരം പ്രഖ്യാപനം നടത്തിയില്ലെങ്കിലും വ്യാജന്മാര്‍ക്കെതിരായും വിദ്വേഷ പ്രചാരണത്തിനെതിരായും നടപടി സ്വീകരിക്കുകയാണ് ചെയ്തത്.

Share
അഭിപ്രായം എഴുതാം