ബാഴ്സലോണ: കരാര്‍ തുക മുഴുവനായി നല്‍കിയാൽ മാത്രമേ മെസ്സിയ്ക്ക് ബാഴ്സ വിടാനാകൂ എന്ന് സ്‍പാനിഷ് ലീഗ് അധികൃതര്‍.
പണം നല്‍കാതെയുള്ള മാറ്റം മെസ്സി ആവശ്യപ്പെടുന്നതിനിടെയാണ് ലാലിഗ തങ്ങളുടെ നിലപാട് വ്യക്തമാക്കി രംഗത്തു വന്നത്.
സീസണ്‍ അവസാനിച്ചതോടെ ക്ലബ് വിടാന്‍ അനുമതിയുണ്ടെന്ന വ്യവസഥ നിലനില്‍ക്കുന്നുവെന്ന് മെസ്സി പറയുമ്പോള്‍, ഇതിന്റെ കാലാവധി ജൂണ്‍ 10ന് അവസാനിച്ചെന്നാണ് ബാഴ്സലോണയുടെ നിലപാട്. ഈ നിബന്ധനയുടെ പേരിലാണ് ക്ലബും താരവും തമ്മില്‍ തര്‍ക്കം നിലനില്‍ക്കുന്നത്. ക്ലബിന്റെ ഈ നിലപാടിനെ പിന്തുണക്കുകയാണ് ലാ ലീഗ അധികൃതര്‍. ക്ലബ് വിടണമെങ്കില്‍ കരാര്‍ തുകയായ 700 മില്യണ്‍ ഡോളറും നല്‍കണമെന്ന് അധികൃതര്‍ പറയുന്നു.

