തിരുവനന്തപുരം: കാറില്‍ യാത്ര ചെയ്യുകയായിരുന്ന ദമ്പതികളെ കാര്‍ തടഞ്ഞു നിര്‍ത്തി ആക്രമിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ അഞ്ചുപേര്‍ അറസ്റ്റിലായി. പിടിക്കപ്പെട്ട പ്രതികളില്‍ കാപ്പ കേസില്‍ ഉള്‍പ്പെട്ടിരുന്ന ഒരാളെ റിമാന്‍റ് ചെയ്‌തു. ഏതാനം ദിവസം മുമ്പ് ചാക്ക സ്വദേശികളായ ദമ്പതികളെ ഒരു സംഘം ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയിരുന്നു. അവര്‍ക്കെതിരെ പരാതി നല്‍കാനായി പേട്ട സ്റ്റേഷനിലേക്ക് കാറില്‍ പോകുന്നസമയത്താണ് പതിനഞ്ചോളം വരുന്ന സംഘം കാര്‍ ആക്രമിക്കാന്‍ ശ്രമിച്ചതെന്ന് പരാതിയില്‍ പറയുന്നു.
സംഭവത്തോടനുബന്ധിച്ച് രഞ്ചിത്ത് ,ശ്യാം, അരുണ്‍, സഞ്ചു, ശങ്കര്‍മോഹന്‍ എന്നിവരെ പോലീസ് കസ്‌റ്റടിയില്‍ എടുത്തു. ഇതില്‍ ഫോര്‍ട്ട് സ്‌റ്റേഷനില്‍ കാപ്പക്കേസില്‍ ഉള്‍പ്പെട്ടിരുന്ന ശങ്കര്‍ മോഹന്‍ എന്നയാളിനെ ഫോര്‍ട്ട് പോലീസിന് കൈമാറുകയും റിമാന്‍റ് ചെയ്യുകയും ചെയ്‌തു. കരുതല്‍ നിയമപ്രകാരം അറസ്റ്റ് ചെയ്‌ത മറ്റുളളവരെ ജാമ്യത്തില്‍ വിടുകയും ചെയ്‌തു. സംഘത്തിലെ മറ്റുളളവരെ പിടികൂടണമെന്നാവശ്യപ്പെട്ട് ദമ്പതികള്‍ ഡിജിപിക്കും മുഖ്യമന്ത്രിക്കും പരാതി നല്‍കി.



