79 വർഷത്തെ ദാമ്പത്യം, ഭർത്താവിൻറെ പ്രായം 110 ഭാര്യയുടേത് 104

ക്വീറ്റോ: ഇക്വഡോറിയൻ ദമ്പതികളായ മോറയും ക്വിന്ററോസും ലോകത്തിലെ ഏറ്റവും പ്രായം ചെന്ന ദമ്പതികൾ എന്ന് റെക്കോർഡിലെത്തി .

79 വർഷത്തെ ദാമ്പത്യജീവിതമാണ് ജൂലിയോ സീസർ മോറയും വാൽഡ്രാമിന ക്വിന്ററോസും പൂർത്തിയാക്കിയത്.

ഭർത്താവായ മോറയുടെ പ്രായം 110 ആണ് ഭാര്യക്ക് 104 വയസ്സായി രണ്ടു പേരുടെയും പ്രായങ്ങൾ കൂട്ടിയാൽ 214 വരും.

79 വർഷത്തിലേറെ ദാമ്പത്യ ജീവിതം നയിച്ചവർ മുൻപും ഉണ്ടായിട്ടുണ്ട് എങ്കിലും ഏറ്റവും പ്രായംചെന്ന ദമ്പതികൾ എന്ന റെക്കോർഡ് മോറയ്ക്കും ക്വിന്ററോസിനും സ്വന്തം .

ഏഴു വർഷത്തെ പ്രണയത്തിനൊടുവിൽ 1941 ഫെബ്രുവരി 7 നാണ് ഇവർ വിവാഹിതരായത്. പ്രണയത്തിലും വിവാഹത്തിലും ഇരുവരുടേയും വീട്ടുകാർ എതിരായിരുന്നു. എതിർപ്പുകാരണം മതാചാരപ്രകാരം അടുത്ത സുഹൃത്തുക്കളുടെ സാന്നിധ്യത്തിലായിരുന്നു വിവാഹം.

അഞ്ചു മക്കളും 11 കൊച്ചുമക്കളും കൊച്ചുമക്കളുടെ മക്കളായി 21 പേരും അവരുടെ മക്കളായി ഒൻപതുപേരും ഇവർക്കുണ്ട്.രണ്ടുപേരും അധ്യാപകരായിരുന്നു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →