എന്റെ അദ്ധ്യാപകന്‍: എന്റെ പ്രചോദനം”ഇ-പോസ്റ്റ് പ്രചാരണ പരിപാടിയുമായി തപാല്‍ വകുപ്പ്

തിരുവനന്തപുരം:അദ്ധ്യാപകദിനത്തോടനുബന്ധിച്ച്  അദ്ധ്യാപകരെ ആദരിക്കുവാനും അനുമോദിക്കുവാനും വേണ്ടി തപാല്‍ വകുപ്പ് പ്രത്യേക ഇ-പോസ്റ്റ് പ്രചാരണം സംഘടിപ്പിക്കുന്നു.  സെപ്റ്റംബര്‍ 1 മുതല്‍ 4 വരെയുള്ള കാലയളവിലാണ് ഈ പ്രത്യേക ഇ-പോസ്റ്റ് പ്രചാരണം സംഘടിപ്പിച്ചിട്ടുള്ളത്.  തങ്ങളുടെ അദ്ധ്യാപകരോട് നന്ദി പറയുവാന്‍ ആഗ്രഹിക്കുന്ന ഏതൊരു വ്യക്തിക്കും തങ്ങളുടെ തൊട്ടടുത്തുള്ള

പോസ്റ്റ് ഓഫീസിലെത്തി ഒരു A4 വലിപ്പത്തിലുള്ള കടലാസ്സില്‍ പരമാവധി 300 വാക്കുകള്‍ക്കുള്ളിലുള്ള കത്തെഴുതി നല്‍കാവുന്നതും കത്തൊന്നിന് 10 രൂപ നിരക്കില്‍ ഇ-പോസ്റ്റ് വഴി അയയ്ക്കാവുന്നതുമാണ്.  ഈ കത്ത് ഇലക്ട്രോണിക് രൂപത്തില്‍ വിലാസത്തിലുള്ള പോസ്റ്റ് ഓഫീസിലേയ്ക്ക് അയയ്ക്കപ്പെടുകയും അവിടെ ഈ കത്തിന്റെ പകര്‍പ്പെടുത്ത്  അദ്ധ്യാപകദിനത്തിന് മുമ്പായി വിലാസക്കാരന് എത്തിക്കുന്നതുമായിരിക്കും. കത്തില്‍ അദ്ധ്യാപകന്റെ മേല്‍വിലാസം കൃത്യമായും വ്യക്തമായും എഴുതണം.  ഒപ്പം തന്നെ കത്തയയ്ക്കുന്ന വ്യക്തിയുടെ പേരും ഫോണ്‍ നമ്പറും കൂടി രേഖപ്പെടുത്തണം.

 ബന്ധപ്പെട്ട രേഖ: https://www.pib.gov.in/PressReleasePage.aspx?PRID=1649268

Share
അഭിപ്രായം എഴുതാം