ഡൽഹി: ഈ വർഷം ഫെബ്രുവരിയിൽ വടക്കൻ ഡൽഹിയിലുണ്ടായ കലാപത്തിനിടെ പൊലീസ് കടുത്ത മനുഷ്യാവകാശ ലംഘനങ്ങൾ നടത്തിയെന്ന് അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനയായ ആംനസ്റ്റി ഇൻറർനാഷണലിന്റെ റിപ്പോർട്. ഫെബ്രുവരി 23 മുതൽ 29 വരെ നടന്ന കലാപത്തിൽ 50ഓളം പേർ കൊല്ലപ്പെട്ടിരുന്നു. ഇതിൽ ഭൂരിഭാഗവും മുസ്ലിങ്ങളാ യിരുന്നു. കലാപത്തിന് ഇരകളായവർക്ക് കൃത്യസമയത്ത് വൈദ്യസഹായം നൽകിയില്ലെന്നും ആംനസ്റ്റി കണ്ടെത്തിയിട്ടുണ്ട്. കലാപത്തിനിടെ പൊലീസ് ആയുധങ്ങൾ അമിതമായി ഉപയോഗിച്ചു. ഇരകൾക്കും അക്രമികൾ വ്യത്യസ്ത ചികിത്സയാണ് നൽകിയത്. കലാപത്തിൽ നിന്ന് രക്ഷപ്പെട്ടവർ നിരവധി തവണ വിളിച്ചിട്ടും ഫോണെടുത്തില്ല തുടങ്ങി നിരവധി ഗുരുതര ആരോപണങ്ങളാണ് ഡൽഹി പൊലീസിനെതിരെ റിപ്പോർട്ടിലുള്ളത്.
കലാപത്തിനിടെ പൊലീസ് ആയുധങ്ങൾ അമിതമായി ഉപയോഗിച്ചു. ഇരകൾക്കും അക്രമികൾ വ്യത്യസ്ത ചികിത്സയാണ് നൽകിയത്. കലാപത്തിൽ നിന്ന് രക്ഷപ്പെട്ടവർ നിരവധി തവണ വിളിച്ചിട്ടും ഫോണെടുത്തില്ല തുടങ്ങി നിരവധി ഗുരുതര ആരോപണങ്ങളാണ് ഡൽഹി പൊലീസിനെതിരെ റിപ്പോർട്ടിലുള്ളത്.
കലാപത്തിന് സാക്ഷികളായ 50ഓളം പേരുടെ അഭിമുഖം നടത്തിയാണ് റിപ്പോർട്ട് തയാറാക്കിയത്. ഇന്ത്യയിലെ നിയമങ്ങളും അന്താരാഷ്ട്ര നിയമങ്ങളും ഡൽഹി പൊലീസ് ലംഘിച്ചുവെന്നും റിപ്പോർടിലുണ്ട്. കലാപം നടന്ന് ആറ് മാസം കഴിഞ്ഞിട്ടും ഡൽഹി പൊലീസിന്റെ മനുഷ്യാവകാശ ലംഘനങ്ങളെ കുറിച്ച് ഒരു അന്വേഷണവും നടന്നിട്ടില്ലെന്നും ആംനസ്റ്റി കുറ്റപ്പെടുത്തുന്നു.
ഡൽഹി പൊലീസിന്റെ നിയമലംഘനങ്ങളെ കുറിച്ച് നിഷ്പക്ഷമായ അന്വേഷണം നടത്താൻ ഇന്ത്യൻ ആഭ്യന്തര മന്ത്രാലയം തയ്യാറാകേണ്ടതുണ്ടെന്നും ആംനസ്റ്റി ആവശ്യപ്പെട്ടിട്ടുണ്ട്.