ഗുവാഹത്തി: കോവിഡിനെതിരായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കെ മരണപ്പെടുന്ന മാധ്യമപ്രവര്‍ത്തകര്‍ക്ക് 50 ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് പ്രഖ്യാപിച്ച് അസം മുഖ്യമന്ത്രി സര്‍ബനന്ദ സോനോവാള്‍. ഹോം ഗാര്‍ഡുകള്‍ക്കും കാഷ്വല്‍ ജീവനക്കാര്‍ക്കും സമാന തുകയുടെ ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കുമെന്നും അസം മന്ത്രിസഭ വ്യക്തമാക്കി.
‘നിരവധി പ്രതിസന്ധികള്‍ക്കിടയിലാണ് മാധ്യമപ്രവര്‍ത്തകര്‍ കോവിഡ് ദുരന്തം റിപ്പോര്‍ട്ട് ചെയ്യുന്നത്. ജീവന്‍ പണയം വെച്ച് പ്രവര്‍ത്തന മേഖലയില്‍ തുടരുന്ന മാധ്യമ പ്രവര്‍ത്തകര്‍ യഥാര്‍ത്ഥ താരങ്ങളാണ്. അവര്‍ക്കായി സര്‍ക്കാര്‍ 50 ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് പരിരക്ഷ ഏര്‍പ്പെടുത്തും’ – സോനോവാള്‍ പറഞ്ഞു.
അതേസമയം, കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം 36 പേര്‍ക്കാണ് അസമില്‍ ഇതുവരെ കോവിഡ് ബാധിച്ചത്.



