കേന്ദ്രത്തിനോട് നിലപാട് വ്യക്തമാക്കാൻ കോൺഗ്രസിന് അഞ്ചംഗ സമിതി

ന്യൂ​ഡ​ല്‍ഹി: കേ​ന്ദ്ര​സ​ര്‍ക്കാ​രി​ന്‍റെ പ്ര​ധാ​ന ഓ​ര്‍ഡി​ന​ന്‍സു​ക​ള്‍ക്കെ​തി​രേ കോ​ണ്‍ഗ്ര​സി​ന്‍റെ നിലപാട് വ്യക്തമാക്കാ​ന്‍ അ​ഞ്ചം​ഗ സ​മി​തി​യെ സോ​ണി​യ ഗാ​ന്ധി നി​യ​മി​ച്ചു. മു​ന്‍ കേ​ന്ദ്ര ധ​ന​മ​ന്ത്രി പി. ​ചി​ദം​ബ​രം, മു​ന്‍ മു​ഖ്യ​മ​ന്ത്രി ദി​ഗ്‌വിജ​യ് സിം​ഗ്, ജ​യ്റാം ര​മേ​ശ്, അ​മ​ര്‍ സിം​ഗ്, ഗൗ​ര​വ് ഗൊ​ഗോ​യ് എ​ന്നി​വ​രാ​ണ് സ​മി​തി അം​ഗ​ങ്ങ​ള്‍.മുന്‍ കേ​ന്ദ്ര​മ​ന്ത്രി ജ​യ്റാം ര​മേ​ശ് ആ​കും പു​തി​യ സ​മി​തി​യു​ടെ ക​ണ്‍വീ​ന​റെ​ന്ന് എ​ഐ​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി കെ.​സി. വേ​ണു​ഗോ​പാ​ല്‍ അ​റി​യി​ച്ചു.

കോ​ണ്‍ഗ്ര​സി​ല്‍ സ​ജീ​വ നേ​തൃ​ത്വം ആ​വ​ശ്യ​പ്പെ​ട്ടു വി​വാ​ദ ക​ത്തെ​ഴു​തി​യ 23 പേ​രി​ല്‍ ആ​രെ​യും സ​മി​തി​യി​ല്‍ ഉ​ള്‍പ്പെ​ടു​ത്തി​യി​ട്ടില്ല. ക​ത്തെ​ഴു​തി​യ​വ​രെ സോ​ണി​യ​യു​ടെ​യും രാ​ഹു​ലി​ന്‍റെ​യും അം​ഗീ​കാ​ര​ത്തോ​ടെ രൂ​പീ​ക​രി​ച്ച സ​മി​തി​യി​ല്‍നി​ന്ന് ഒ​ഴി​വാ​ക്കി​യ​തു വ്യ​ക്ത​മാ​യ സ​ന്ദേ​ശ​മാ​ണെ​ന്നും രാ​ഷ്‌ട്രീയ നി​രീ​ക്ഷ​ക​ര്‍ വി​ല​യി​രു​ത്തു​ന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →