ഭൂമിക്ക് ഭീഷണിയായി ഛിന്നഗ്രഹം വരുന്നു. 2020 അപായങ്ങളുടെ വർഷമോ..?

വാഷിങ്ടൺ: ഭൂമിയെ തൊട്ടു തൊട്ടില്ല എന്ന മട്ടിൽ കടന്നു പോകാനും ചിലപ്പോൾ ഭൂമിയിൽ പതിക്കാനും ഇടയുള്ള ഒരു ഛിന്ന ഗ്രഹത്തെ കൂടി നാസ തിരിച്ചറിഞ്ഞു. ഈ വർഷം നവംബർ മൂന്നിനാണ് ഇത് ഭൂമിയുടെ വളരെ അടുത്തുകൂടി കടന്നു പോകുക. 6.5 അടിയാണ് ഈ ഛിന്ന ഗ്രഹത്തിന്റെ വ്യാസം.

ഇത് ഭൂമിയുമായി കൂട്ടിയിടിക്കാനുള്ള സാധ്യതയെ പൂർണമായും നാസ തള്ളിക്കളയുന്നില്ല. ഈ ആകാശ വസ്തു ഭൂമിയിൽ പതിക്കാൻ ഉള്ളതായി നാസ കണക്കാക്കുന്ന സാധ്യത 0.41 ശതമാനമാണ്. 2018 ൽ ഇതുപോലൊന്ന് ഭൂമിക്ക് തൊട്ടടുത്തുകൂടി കടന്നു പോയ ശേഷമാണ് ശാസ്ത്രജ്ഞർ തിരിച്ചറിഞ്ഞത്. അന്ന് കടന്നുപോയ വസ്തുവിന് ഒരു കാറിൻറെ അത്രയും വലിപ്പമുണ്ടായിരുന്നു

Share
അഭിപ്രായം എഴുതാം