പത്തനംതിട്ട: കോന്നി വാകയാര്‍ ആസ്ഥാനമായ പോപ്പുലര്‍ ഫിനാന്‍സ് കമ്പനി തകര്‍ന്നു. സ്ഥാപനം അടച്ചുപൂട്ടി ഉടമകള്‍ മുങ്ങി. നിക്ഷേപ കര്‍ക്ക് ഏതാണ്ട് 2000 കോടിയോളം രൂപ നഷ്ടമുണ്ടായിട്ടുളള തായി പത്തനംതിട്ട പോലീസ് സൂപ്രണ്ട് കെ.ജി.സൈമണ്‍ പറഞ്ഞു. ഉടമകള്‍ ഹൈക്കോടതിയില്‍ പാപ്പര്‍ ഹര്‍ജിയും നല്‍കിയിട്ടുണ്ട്.
ഇണ്ടിക്കാട്ടില്‍ റോയി ദാനിയേല്‍, ഭാര്യ പ്രഭ ദാനിയേല്‍ എന്നിവരാണ് സ്ഥപനത്തിന്‍റെ ഉടമകള്‍ .വാകയാറിലെ ആസ്ഥാനം അടച്ചുപൂട്ടി ഇവര്‍ മുങ്ങിയിരിക്കുകയാണ്. നാട്ടുകാരുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ഉടമകള്‍ക്കെതിരെ വഞ്ചനാകുറ്റത്തിന് കോന്നിപോലീസ് കേസ് ഫയല്‍ ചെയ്തിട്ടുണ്ട്.
പത്തനംതിട്ടക്ക് അകത്തും പുറത്തുമായ 274 ശാഖകള്‍ ,സ്ഥാപന ത്തിനുണ്ട്. അവ ഓരോന്നും പൂട്ടിക്കൊണ്ടിരിക്കുകയാണ്. പണം തിരികെ ആവശ്യപ്പെട്ട് നിക്ഷേപകര്‍ വ്യാപകമായി എത്താന്‍ തുടങ്ങിയതോടെയാണ് ഓഫീസ് അടച്ചുപൂട്ടിയത്. ഇവരുടെ മറ്റുസ്ഥാപനങ്ങളെക്കുറിച്ചും അന്വേഷണം നടന്നുവരിക യാണെന്ന് കെ.ജി.സൈമണ്‍ പറഞ്ഞു. ഉടമകള്‍ രാജ്യം വിട്ടുപോ കാതി രിക്കാന്‍ വിമാനത്താവളങ്ങലില്‍ മുന്നറിയിപ്പ് നല്‍കി യിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു 1965ലാണ്. സ്ഥാപനം തുടങ്ങിയത്.വന്‍ തുകകള്‍ നിക്ഷേപിച്ച പലരും ഇനിയും പരാതിയുമായി എത്തിയിട്ടില്ല.