കാബൂൾ :അതിതീവ്ര മഴയെത്തുടർന്നുണ്ടായ മിന്നൽ പ്രളയത്തിൽ അഫ്ഗാനിസ്ഥാനിൽ മരിച്ചവരുടെ എണ്ണം 150 കടന്നു . നിരവധി പേരെ കാണാതായിട്ടുണ്ട്.
1500 ലേറെ വീടുകൾ തകർന്നതായും വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു.
അഫ്ഗാനിസ്ഥാനിലെ പാർവിൻ പ്രവിശ്യയെയാണ് പ്രളയം ഏറ്റവും കൂടുതൽ ബാധിച്ചത്.
ഇതോടൊപ്പം സമീപത്തെ എട്ട് പ്രവിശ്യകളിലും മഴയും വെള്ളപ്പൊക്കവും നാശമുണ്ടാക്കിയിട്ടുണ്ട് . ഈ ആഴ്ച ആദ്യമാണ് അതി തീവ്രമായ മഴ അഫ്ഗാന്റെ മിക്ക പ്രദേശങ്ങളിലും പെയ്തു തുടങ്ങിയത് .