കൊച്ചി: ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന ചലചിത്ര മേളയായ മോസ്ക്കോ അന്താരാഷ്ട്ര ചലച്ചിത്ര മേളയിലേക്ക് മലയാള ചലച്ചിത്രം -1956 മധ്യ തിരുവിതാംകൂര്‍- എന്ന ചിത്രം തെരഞ്ഞെടുക്കപ്പെട്ടു. ചലചിത്ര മേളയുടെ 42-മത് അദ്ധ്യമാണ് നടക്കുന്നത്.
തന്‍റെ ചിത്രം മേളയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതില്‍ സന്തോഷമുണ്ടെന്ന് ഡോണ്‍ പാലത്തറ ഫേസ് ബുക്ക് പേജിലൂടെ അറിയിച്ചു. തന്‍റെ ചിത്രങ്ങള്‍ക്ക് പിന്തുണ നല്കിയ ഏവരോടും നന്ദി അറിയിക്കുന്നുവെന്നും കുറിപ്പില്‍ വ്യക്തമാക്കി. . ഏപ്രില്‍ മാസത്തിലാണ് മോസ്ക്കോ ചലചിത്ര മേള നടക്കേണ്ടിയിരുന്നത്. കോവിഡിന്‍റെ പാശ്ചാത്തലത്തില്‍ ഈ ഒക്ടോബറിലേക്ക് മാറ്റുകയായിരുന്നു.

