കൊൽക്കത്ത: കോവിഡ് നിയന്ത്രണ വിധേയമാകാത്ത സാഹചര്യത്തിൽ ബംഗാളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ സെപ്റ്റംബർ 20 വരെ തുറന്നു പ്രവർത്തിക്കില്ലെന്ന് ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി പ്രഖ്യാപിച്ചു.
സെപ്റ്റംബർ ഒന്നു മുതൽ മെട്രോ സർവീസ് വിമാനസർവീസ് എന്നിവയ്ക്കു മേലുള്ള നിയന്ത്രണങ്ങളിൽ നേരിയ ഇളവുകൾ വരുത്തിയിട്ടുണ്ട്. സെപ്റ്റംബർ 7,11,12 തീയതികളിൽ ബംഗാളിൽ സമ്പൂർണ്ണ ലോക് ഡൗണും പ്രഖ്യാപിച്ചിട്ടുണ്ട്.
നോർത്ത് 24 പർഗാനാ ,ഹൗറ ജില്ലകളിൽ കോവിഡിന്റെ വ്യാപനം അതിതീവ്രമായി തുടരുകയാണെന്നാണ് ബംഗാളിൽ നിന്നുമുള്ള റിപ്പോർട്ടുകൾ.

