ലാവലിന്‍ കേസ് പുതിയ ബെഞ്ചിലേക്ക്

ന്യൂഡൽഹി: സുപ്രീം കോടതിയിൽ നടക്കുന്ന ലാവലിൻ കേസ് പുതിയ ബെഞ്ചിലേക്ക് മാറ്റി. ജസ്റ്റിസ് എൻ വി രമണ അധ്യക്ഷനായ ബെഞ്ചിൽ നിന്നും ജസ്റ്റിസുമാരായ യു യു ലളിത്, വിനീത് സരൺ, എന്നിവരുടെ നേതൃത്വത്തിലുള്ള ബെഞ്ചിലേക്കാണ് കേസ് മാറ്റിയത്. പിണറായി വിജയനെ കുറ്റവിമുക്തനാക്കിയതിനെതിരെ സി ബി ഐ നൽകിയ അപ്പീലാണ് സുപ്രീം കോടതിയുടെ പരിഗണനയിലുള്ളത്.

2017 ഓഗസ്റ്റിലാണ് പിണറായി വിജയനെയും മുൻ ഊർജ സെക്രട്ടറി കെ മോഹനചന്ദ്രനേയും ഊർജവകുപ്പ് മുൻ ജോയിൻറ് സെക്രട്ടറി ഫ്രാൻസിസിനേയും കുറ്റവിമുക്തനാക്കി കൊണ്ട് തിരുവനന്തപുരം സിബിഐ കോടതിയുടെ ഉത്തരവ് ഹൈക്കോടതി ശരിവെച്ചത്. ഈ വിധിക്കെതിരെയാണ് സിബിഐ സുപ്രീംകോടതിയിൽ അപ്പീൽ പോയത്.

പള്ളിവാസൽ, ചെങ്കുളം, പന്നിയാർ ജലവൈദ്യുത പദ്ധതികളുടെ പുനരുദ്ധാരണത്തിന് കനേഡിയൻ കമ്പനിയായ എസ്എൻസി ലാവലിനുമായി ഒപ്പിട്ട കരാറുകളുമായി ബന്ധപ്പെട്ട വ്യവസ്ഥ ലംഘനമാണ് കേസിന് കാരണം.

ഹൈക്കോടതിവിധി വിവേചനപരമാണെന്ന് ചൂണ്ടിക്കാട്ടി പ്രതിപട്ടികയിൽ ഉള്ള കസ്തൂരിരംഗ അയ്യരും ആർ ശിവദാസനും നല്‍കിയ ഹർജി തിങ്കളാഴ്ച കോടതി പരിഗണിക്കും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →