ചെന്നൈ: കന്യാകുമാരി എം പി എച്ച് വസന്തകുമാർ (70) കൊറോണ ബാധിച്ച് മരിച്ചു. 28-08- 2020, വെള്ളിയാഴ്ച ചെന്നൈ അപ്പോളോ ആശുപത്രിയിൽ വച്ചായിരുന്നു മരണമടഞ്ഞത്. വസന്ത ആൻഡ് കമ്പനിയുടേയും വസന്ത് ചി വിയുടേയും സ്ഥാപകനായിരുന്നു കോൺഗ്രസ് എംപി ആയ വസന്തകുമാർ. തമിഴ്നാട്ടിലെ ഏറ്റവും വലിയ ഗൃഹോപകരണ ശൃംഖലയാണ് വസന്ത ആൻഡ് കമ്പനി.
തെലുങ്കാന ഗവർണർ തമിഴിസൈ സൗന്ദർരാജൻറെ പിതൃസഹോദരനാണ്.
വസന്ത്കുമാറിന്‍റെ മരണത്തില്‍ രാഹുല്‍ഗാന്ധി അനുശോചനമറിയിച്ചു.