നഗരസഭാ ജീവനക്കാരിയുടെ മാലപൊട്ടിച്ച കേസിലെ പ്രതിയെ റിമാന്‍റ്‌ ചെയ്‌തു

കൊട്ടാരക്കര: ജോലികഴിഞ്ഞ്‌ വീട്ടിലേക്ക്‌‌ മടങ്ങുകയായിരുന്ന കൊട്ടാരക്കര നഗരസഭാ ജീവനക്കാരിയുടെ മാല പൊട്ടിച്ച കേസില്‍ അറസറ്റിലായ പ്രതി പനവേലി അമ്പലക്കര ഇരുകുന്നം വിഷ്‌ണുഭവനില്‍ വിഷ്‌ണു(26)വിനെ കോടതിയില്‍ ഹാജരാക്കി റിമാന്‍റ് ചെയ്‌തു.

കഴിഞ്ഞ ദിവസം വൈകിട്ട്‌ കൊട്ടാരക്കര ലോട്ടസ്‌ റോഡില്‍ വച്ചാണ്‌ വല്ലം കൊല്ലക്കര സ്വദേശിനിയുടെ മാല വിഷ്‌ണു പൊട്ടിച്ചെടുത്തത്‌ . ഇതിനുശേഷം ഇയാള്‍ ഓടി രക്ഷപെടുകയായിരുന്നു. ജീവനക്കാരിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ സ്ഥലത്തെത്തിയ പൊലീസ്‌ മോഷ്ടാ‌ടാവിന്‍റെ ബൈക്ക്‌ എടുക്കാനെത്തിയ സഹായിയെ കസ്‌റ്റടിയിലെ ടുക്കുകയും അതുവഴി പ്രതിയെ പിടികൂടുകയുമായിരുന്നു.

സ്റ്റേഷന്‍ ഹൗസ്‌ ഓഫീസര്‍ ജോസഫ്‌ ലിയോണിന്‍റെ നേതൃത്വത്തില്‍ എസ്‌ഐമാരായ രാജീവ്‌, ജെപി അരുണ്‍, ഗ്രേഡ്‌ എസ്‌ഐ അജയന്‍, എഎസ്‌ഐമാരായ രമേശ്‌കുമാര്‍, ജോണ്‍സണ്‍, രാധാകൃഷ്‌ണപിളള, അജയ്‌ കുമാര്‍,സിപിഒ സെലിന്‍എന്നിവര്‍ ചേര്‍ന്നാണ്‌ പ്രതിയെ അറസ്റ്റ്‌ ചെയ്‌തത്‌.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →