സുശാന്തിന്റെ മൃതദേഹം കാണാന്‍ റിയയ്ക്ക് അനധികൃതമായി അനുമതി; കൂപ്പര്‍ ആശുപത്രിക്ക് നോട്ടീസ് അയച്ച് മനുഷ്യാവകാശ കമ്മീഷന്‍

മുംബൈ: സുശാന്തിന്റെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി കൊണ്ടു പോയ കൂപ്പര്‍ ആശുപത്രിയില്‍ നടി റിയ ചക്രവര്‍ത്തിക്ക് അനധികൃതമായി പ്രവേശനം നല്‍കിയതായി ബന്ധപ്പെട്ട് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ ആശുപത്രിക്ക് നോട്ടീസ് അയച്ചു. മരണപ്പെട്ട വ്യക്തിയുടെ ഏറ്റവും അടുത്ത ബന്ധുക്കളെ മാത്രമാണ് ഇത്തരം സന്ദര്‍ഭങ്ങളില്‍ ആശുപത്രിയില്‍ അനുവദിക്കാറുള്ളു. ഇതിന് വിരുദ്ധമാണ് കൂപ്പര്‍ അധികൃതരുടെ നടപടിയെന്നും കമ്മീഷന്‍ വ്യക്തമാക്കി. റിയയ്ക്ക് മോര്‍ച്ചറിയില്‍ 45 മിനിറ്റ് സമയത്തേക്ക് പ്രവേശനം നല്‍കിയതായാണ് റിപ്പോര്‍ട്ട്. റിയയെ മോര്‍ച്ചറിയിലേക്ക് കൊണ്ടുപോയ കര്‍ണിസേന അനുയായി സുര്‍ജിത് സിംഗാണ് സുശാന്തിന് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ റിയയെ അനുവദിക്കണമെന്ന് ആശുപത്രി അധികൃതരോട് ആവശ്യപ്പെട്ടത്. തുടര്‍ന്ന് റിയ സുശാന്തിന്റെ മൃതദേഹം സ്പര്‍ശിച്ച് ക്ഷമിക്കണം ബാബു എന്ന് പറഞ്ഞതായി സുര്‍ജിത് വെളിപ്പെടുത്തിയി ട്ടുണ്ട്.

നേരത്തെ, റിയ ചക്രവര്‍ത്തിക്ക് മോര്‍ച്ചറിയിലേക്ക് അനധികൃതമായി പ്രവേശനം നല്‍കിയതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിനെ തുടര്‍ന്ന് സിബിഐ സംഘം ആശുപത്രിയിലെത്തി കൂടുതല്‍ തെളിവുകള്‍ ശേഖരിച്ചിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →