കോട്ടയം: പെട്ടിമുടിയില്‍ രക്ഷാ പ്രവര്‍ത്തിനെത്തിയിരുന്ന പോലീസുകാര്‍ കോവീഡ് രോഗികളുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടിരുന്നതിനാല്‍ ക്വാറന്‍റൈനില്‍ ആയിരുന്നു. ക്വാറന്‍റൈന്‍ കാലാവധി തീരും മുമ്പേ അവരെ വീണ്ടും ഡ്യൂട്ടിക്കിട്ടതില്‍ സേനക്കുളളില്‍ അതൃപ്തി പുകയുന്നു.
കഴിഞ്ഞ ദിവസം നടന്ന പ്രത്യേക നിയമസഭാ സമ്മേളനത്തന്‍റെ ഭാഗമായി ഇടുക്കി കോട്ടയം ജില്ലകളില്‍ നിന്നു ളള കെഎപി അഞ്ചാം ബറ്റാലിയനിലെ പോലീസുകാരെയാണ് ഡ്യൂട്ടിയ്ക്ക് നിയോഗിച്ചത്. അടൂര്‍, തിരുവനന്തപുരം തുടങ്ങിയ ജില്ലകളിലെ ബറ്റാലിയനുകളില്‍ ആളുണ്ടായിരിക്കെയാണ് ഇവിടെ നിന്നുളള 30 ഓളം പേരെ ജോലിക്ക് ഇട്ടത്.