ഹാനോയ് :അനുമതിയില്ലാതെ തങ്ങളുടെ ഓഡിയോ ട്രാക്കുകള്‍ ചൈനീസ് കമ്പനിയായ ടിക്ടോക് പകര്‍ത്തിയതായി ആരോപിച്ച് നിയമനടപടികളുമായി വിയറ്റ്‌നാമീസ് കമ്പനി രംഗത്ത്. നഷ്ടപരിഹാരമായി 9.5 ദശലക്ഷം ഡോളര്‍ നഷ്ടപരിഹാരം നല്‍കണമെന്നാണ് വിയറ്റ്‌നാമീസ് കമ്പനിയുടെ ആവശ്യം.
വിയറ്റ്‌നാമീസ് കമ്പനിയായ വി എന്‍ ജി ആണ് ടിക്ടോക്കിന് എതിരെ ഗുരുതര ആരോപണവുമായി രംഗത്തുവന്നത്.
വി എന്‍ ജി യുടെ ഉപവിഭാഗമായ ‘സിംഗി’ന്റെ ഓഡിയോ ട്രാക്കുകള്‍ കമ്പനിയുടെ അനുവാദമില്ലാതെ ടിക് ടോക് പകര്‍ത്തി എന്നാണ് കോടതിയില്‍ നല്‍കിയ ഹരജിയില്‍ അവര്‍ ആരോപിക്കുന്നത്. ഹോച്ചിമിന്‍ സിറ്റിയിലെ കോടതിയില്‍ നഷ്ടപരിഹാരം നല്‍കുന്നതിനോടൊപ്പം സിംഗിന്റെ ഓഡിയോ ട്രാക്കുകള്‍ ടിക്ടോക് അപ്ലിക്കേഷനില്‍ നിന്നും വെബ്‌സൈറ്റില്‍ നിന്നും പൂര്‍ണമായും നീക്കം ചെയ്യണമെന്നും പരാതിക്കാര്‍ ആവശ്യപ്പെടുന്നു
ഹോച്ചിമിന്‍ സിറ്റിയിലെ കോടതിയെയാണ് വി എന്‍ ജി സമീപിച്ചിട്ടുള്ളത്. രക്ഷിതാക്കളുടെ അനുവാദമില്ലാതെ കുട്ടികളുടെ വീഡിയോ ക്ലിപ്പുകള്‍ പകര്‍ത്തി ഉപയോഗിച്ചു എന്നതിന്റെ പേരില്‍ 2019 ല്‍ 1.1 ദശലക്ഷം ഡോളര്‍ ടിക് ടോക് നഷ്ടപരിഹാരം നല്‍കേണ്ടി വന്നിരുന്നു